ബൈജു കുട്ടമ്പുഴ
കുട്ടമ്പുഴ : പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കി ജനപ്രിയനാകുകയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ കുട്ടമ്പുഴ സ്വദേശി ജയേഷ്. തെങ്ങിൻ്റെ ഈർക്കിലി കൊണ്ട് മനോഹര വസ്തുക്കൾ നിർമ്മിക്കുകയാണ് ഈ യുവാവ്. ഈർക്കിലി കൊണ്ട് മുറ്റം തൂക്കുവാനുള്ള ചൂലു ഉണ്ടാക്കുവാൻ മാത്രമല്ല മനോഹരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയും എന്നു കൂടി കാണിച്ചു തരുകയാണ് ജയേഷ്. കുട്ടമ്പുഴ സത്രപ്പടി നാലു സെൻ്റിലെ മടത്തിൽ പറമ്പിൽ സുകുമാരൻ്റെയും തങ്കമണിയുടെയും മകനാണ് ജയേഷ്: ഈർക്കിലിയിൽ യേശുക്രിസ്തുവിൻ്റെയും മഹാത്മ ഗാന്ധിയുടെയും കൂടാതെ കസേരയും വീടും ടീപ്പോയുമെക്കെ നിർമ്മിച്ചു ജനമനസ് കീഴടുക്കുന്നുത്.
ഇതിന് മുമ്പ് ഒരു പരിശീലനവും ഇല്ലാതെയാണ് കരകൗശല മേഘലയിൽ ഇലക്ട്രിഷ്യൻ കൂടിയായ ജയേഷ് വ്യത്യസ്തനാവുന്നുത്.
വസ്തുക്കളിൽ നിന്നും കൂടുതൽ കരകൗശല ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള വിപണി എങ്ങനെ കണ്ടെത്തും എന്നാ ആശങ്കയും ഈ യുവാവ് പങ്കുവെക്കുന്നു.