Connect with us

Hi, what are you looking for?

CHUTTUVATTOM

ശ്രുതിക്കിനി പറക്കാം ജയരാജിന്റെ സ്നേഹചിറകിൽ

മൂവാറ്റുപുഴ: ജന്മനാ ചലിക്കാന്‍ കഴിയാത്ത ശ്രുതിയുടെ ജീവിതമോഹങ്ങള്‍ക്ക് ചിറകായി ജയരാജിന്റെ സ്നേഹ കരങ്ങൾ . തന്റെ പരിമിതികള്‍ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് പൂര്‍ണ്ണ ആരോഗ്യവാനായ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജയരാജന്റെ സ്നേഹ തണലിലേക്ക് അലിയിച്ചുചേര്‍ത്തത്. സെറിബെല്‍ പാള്‍സി രോഗത്തെ തുടര്‍ന്നാണ് ജന്മനാ ശ്രുതിക്ക് ചലനശേഷി നഷ്ടപ്പെട്ടത്. മുവാറ്റുപുഴ തൃക്കളത്തൂര്‍ പുഞ്ചക്കാലായില്‍ ആര്‍ സുകുമാരന്റെയും സുജ സുകുമാരന്റെയും മകളാണ് ശ്രുതി.

ജന്മനാ തന്നെ രോഗം ശ്രുതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. നവജാത ശിശുക്കളുടെതായ യാതൊരു ചേഷ്ടകളും കാണിക്കാന്‍ കഴിയുകയോ തലപോലും നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത  അവസ്ഥയിലായിരുന്നു.നടക്കുകയോ ഇരിക്കുകയോ കരയുക പോലും ചെയ്യാറുണ്ടായിരുന്നില്ലാത്ത
പെണ്‍കുഞ്ഞിനെ വീല്‍ ചെയറിന്റെ സഹായത്താല്‍
ജീവിതത്തിന്റെ ഓരോ പടിയും ചുവട് വെപ്പിച്ചതിന് പിന്നില്‍ സുകുമാരന്‍-സുജ ദമ്പതികളും സഹോദരന്‍ ആനന്ദും നടത്തിയത് സമര്‍പ്പിത സ്നേഹത്തിന്റെയും പിന്തുണയുടെയും വര്‍ഷങ്ങളായിരുന്നു.കേരളത്തിലും പുറത്തുമായി ചികിത്സിക്കാത്ത ഇടങ്ങളില്ല. – നിരന്തരമായ ചികിത്സയുടെ ഫലമായി ഒരു കൈ ഭാഗികമായി ചലിപ്പിക്കുവാനും   എഴുതുവാനും അതിലൂടെ പഠനത്തിൽ തൻ്റെ മിടുക്ക് തെളിയിക്കുവാനും ശ്രുതിക്ക് സാധിച്ചു.
യുപി വിദ്യാഭ്യാസം സ്‌ക്കുളില്‍ നടത്തുന്നത് കുട്ടിക്ക് ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും പല സ്‌ക്കൂള്‍ അധികൃതരും ശ്രുതിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. പിന്നെ വീട്ടിലിരുന്ന് അമ്മ സുജയുടെ ശിക്ഷണത്തിലായിരുന്നു യു പി വിദ്യാഭ്യാസം. പത്താം തരത്തില്‍ പരീക്ഷയെഴുതാന്‍ സെന്ററിനായും പല സ്‌ക്കൂളുകളെ സമീപിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം.
കുട്ടിക്ക് നന്നായി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും തങ്ങളുടെ റിസള്‍ട്ടിനെ അത് ബാധിക്കുമെന്നുമായിരുന്നു
സ്‌ക്കൂള്‍ അധികൃതരുടെ പ്രതികരണം. എന്നാല്‍ മണ്ണൂര്‍ എന്‍ എസ് എസ് സ്‌ക്കൂള്‍ അധ്യാപകര്‍ ശ്രുതിക്ക് എല്ലാ പിന്തുണയും നല്‍കി , ഡിസ്്റ്റിംഗ്ഷനോടെ എസ് എസ് എല്‍ സി പാസ്സായാണ് ശ്രുതി ഗുരുക്കന്‍മാര്‍ക്ക്  സഹകരണത്തിന് ദക്ഷിണ നല്‍കിയത്. പ്‌ളസ്ടു വിദ്യാഭ്യാസത്തിനായി കീഴില്ലം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ ചേര്‍ന്നും അതും ഡിസ്റ്റിംഗ്ഷനോടെ പാസ്സായി.
10 വയസുമുതല്‍ തുടങ്ങിയ വീല്‍ ചെയര്‍ ജീവിതത്തിനിടയില്‍ ക്ളാസുകളില്‍  പോകാതെ തന്നെ ബിക്കോമും കോര്‍പ്പറേഷനും പാസായി, ഇപ്പോള്‍   ഭാരതീയാർ യൂണിവേഴ്സിറ്റിക്ക് കീഴില്‍ എം ബി എയും ചെയ്യുന്നു.പി എസ് സി പരീക്ഷകളിലും സഹകരണ ബോര്‍ഡ് പരീക്ഷകളിലും മികവ് പുലര്‍ത്തുമെങ്കിലും വീല്‍ ചെയറില്‍ ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ബോഡംഗങ്ങള്‍ നെറ്റി ചുളിയ്ക്കും.സര്‍ക്കാര്‍ അംഗ പരിമിതര്‍ക്ക് സംവരണം നല്‍കിയതൊടെ ശ്രുതിയുടെ ജോലി എന്ന മോഹം പൂവണിഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ ജീവിനക്കാരിയാണ് . ഇപ്പോള്‍ സീനിയര്‍ ക്ളാര്‍ക്കായി ജോലി ചെയ്യുന്നു. പഠനത്തില്‍ മാത്രമല്ല പാട്ടിലും പടം വരയിലും കഥാകവിതാ രചനയിലും ശ്രുതി തൻറെ മികവ് തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം വീല്‍ ചെയറില്‍ ജീവിതം  ചിലവഴിച്ചതിനാൽ നട്ടെല്ല് വളഞ്ഞ് വീല്‍ ചെയറില്‍ പോലും ഇരിക്കാന്‍ കഴിയാതായി. പല ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും സ്കോളിയോസിസ് എന്ന രോഗമാണെന്നും ശസ്ത്രക്രീയയല്ലാതെ മറ്റ് ചികിത്സയില്ലെന്നുമായിരുന്നു മറുപടി. പത്ത് മണിക്കൂര്‍ നീളുന്ന ശസ്ത്രക്രീയക്ക് അപകടകരമായ നിരവധി ഫാക്ടറുകളുമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  എന്നാല്‍  ശ്രുതിയും കുടുംബവും  ഈ പ്രതിസന്ധിയെ  നേരിടുവാന്‍  തീരുമാനിച്ചു. അന്വേഷണത്തിനൊടുവിൽ അമൃത ആശുപത്രിയിലെ ഡോ.കൃഷ്ണകുമാറിൻറെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിചാരിതമായി  പരിചയപ്പെട്ട അധ്യാപകന്‍ കൂടിയായ സുഹൃത്ത് ജയരാജ് ഈ സമയത്തെല്ലാം ശ്രുതിക്ക് മാനസിക പിന്തുണ നല്‍കി.

തന്റെ ജീവിതത്തെ ചലനാത്മകമാക്കാന്‍ ജയരാജ് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ചെക്ക്പ്പിനായി
ആശുപത്രിയിലെത്തിയപ്പോള്‍ ഡോ ക്ൃഷ്ണകുമാര്‍ തന്നെയാണ് ശ്രുതിയെ വിവാഹജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. തന്റെ പരിമിതികള്‍ നല്ലവണ്ണം ബോധ്യമുള്ളയൊരാളെ കണ്ടെത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു.   പിന്നീട് ജരാജിന്റെ ആഗ്രഹത്തോട് ശ്രുതി സമ്മതം മൂളി. അങ്ങിനെ സൗദിയില്‍ എഞ്ചിനീയറിംഗ് ജോലിയുള്ള തൃക്കാരിയൂര്‍ മോളത്തേകുടിയില്‍ ശിവന്‍ -രാജമ്മ ദമ്പതികളുടെ മകനായ ജയരാജ് ശ്രുതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി, സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹവും നടത്തി. ഇരു വീട്ടുകാരുടെയും വളരെ അടുത്ത ബന്ധുകളെ മാത്രം പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരവും കഴിഞ്ഞ ദിവസം നടന്നു.മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലാണ് ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും. രണ്ട് കാലുകളും ഒരു കൈക്കും പൂര്‍ണ്ണമായും സ്വാധീനമില്ല.
ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ശ്രുതി ജോലിയടക്കം ചെയ്യുന്നത്. മോട്ടാര്‍ ഘടിപ്പിച്ച വീല്‍ ചെയറിലിരുന്നത് ശ്രുതി തന്റെ പ്രണയാതുരമായ ജീവിതത്തിന്റെ ഈണം ഇടുകയാണ് ജയരാജിന്റെ അനശ്വരമായ സ്നേഹത്തിന്റെ താളത്തില്‍…..

അംഗപരിമിതരായ യുവതികള്‍ക്ക് എന്നും ഊര്‍ജ്ജമാണ് ശ്രുതിയുടെ പോരാട്ടവീര്യം,ഒപ്പം എല്ലാ പരിമിതികൾക്കുമപ്പുറമാണ് യഥാര്‍ത്ഥ സ്നേഹമെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കുകയാണ് ജയരാജ് എന്ന യുവാവ്. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും
വാക്താരികളല്ല , പ്രവൃത്തിയാണ് പ്രധാനമെന്ന്  ഈ ചെറുപ്പക്കാരൻ സമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...

CRIME

മുവാറ്റുപുഴ : മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ. മുവാറ്റുപുഴ മുടവൂർ തുരിശ്കോളനിക്ക് സമീപം ആനകുത്തിയിൽ ഭാസ്കരൻ (80) ആണ് വളർത്ത് മകന്‍റെ മർദനത്തെ തുടർന്ന് മരിച്ചത്. കേസ് രജിസ്റ്റർ...

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ...

CRIME

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ...

CRIME

മുവാറ്റുപുഴ : തൃക്കളത്തൂർ പള്ളിക്കാവിൽ ശീവേലി തിടമ്പും മറ്റും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ആസ്സാം നാഗോൺ ജില്ലയിൽ ഡിംഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സാദിക്കുൽ ഇസ്ലാം (26) നെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

CRIME

മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...

CHUTTUVATTOM

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...

ACCIDENT

മുവാറ്റുപുഴ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ 9.30ഓടെ കായനാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് സൗത്ത് മാറാടി പുളിയാനിക്കാട്ട് സുജിത്ത് പി. ഏലിയാസ് (36) മരിച്ചത്. മാറാടിയില്‍ നിന്നും...

error: Content is protected !!