Connect with us

Hi, what are you looking for?

NEWS

ജനസേവ പുരസ്‌കാരം വി.ജെ കുര്യൻ ഐ. എ. എസ്‌ ന് സമ്മാനിച്ചു

കോതമംഗലം : ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷന്റെ ജനസേവ പുരസ്‌കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുൻ മാനേജിങ് ഡയറക്ട്ടരും,സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനുമായ വി. ജെ. കുര്യൻ ഐ. എ. എസ്‌ ഏറ്റുവാങ്ങി.
25000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം പുതുപ്പാടി മരിയൻ അക്കാദമിയിൽ വെച്ച് യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്തയും, കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭിവന്ദ്യ ഡോ.ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു .കോതമംഗലം എം. എൽ. എ. ആന്റണി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കമാലി ഭദ്രാസനം, കോതമംഗലം മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്ത ഷെവ. എം. ഐ. വർഗീസ് അനുസ്മരണവും, കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.മുൻ മന്ത്രി കമാണ്ടർ ടി. യു. കുരുവിള, ഫ്രാൻസിസ് ജോർജ്,എം. പി,മുവാറ്റുപുഴ എം. എൽ. എ. ഡോ. മാത്യു കുഴൽനാടൻ,മുൻ എം. എൽ. എ. സാജു പോൾ,കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ. ടോമി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ. ജി. ജോർജ്, മെമ്പർ ഷെമീർ പനക്കൽ, മരിയൻ അക്കാദമി ഡീൻ പ്രൊഫ. കെ. എം. കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷൻ ചെയർമാൻ ഷെവ. പ്രൊഫ. ബേബി. എം. വർഗീസ് സ്വാഗതവും ഫൌണ്ടേഷൻ സെക്രട്ടറി ഡോ. റെജി. എം. വർഗീസ് പ്രശസ്‌തി പത്ര പാരായണവും, ജോയിന്റ് സെക്രട്ടറി അബി.എം.വർഗീസ് നന്ദിയും അർപ്പിച്ചു.
ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ പുരസ്കാര ജേതാക്കളെ നമ്മുടെ നാടിന്റെ മുൻപിൽ ഉദാഹരണവ്ത്കരിക്കുമ്പോൾ, അത് വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് പ്രചോതനമാകണം എന്നതാണ് ഈ പുരസ്കാര സമർപണം കൊണ്ട് ഫൌണ്ടേഷൻ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു

You May Also Like

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോത്താനിക്കാട് പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പൈങ്ങോട്ടൂര്‍ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാര്‍ത്ഥിയെ നാലോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഏതാനും...

CHUTTUVATTOM

കോതമംഗലം:  2016 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെട്ടത് 118 പേർ. ഫാം ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസീസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിവരങ്ങൾ ലഭിച്ചത്. ഏറ്റവും...

CHUTTUVATTOM

കോതമംഗലം: ഹരിതാഭവും, സുസ്ഥിരവുമായ ഭാവിലേക്കുള്ള ഓട്ടം എന്ന സന്ദേശവുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഗ്രീന്‍ മൈല്‍സ് മാരത്തണ്‍ സംഘടിപ്പിച്ചു. കോഴിപ്പിള്ളി പാര്‍ക്ക് ജങ്ഷന്‍ മുതല്‍ ടൗണ്‍ വഴി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാർക്ക് നവ്യാനുഭവമായി ഇനി മുതൽ ലൗ ബേർഡ്സുമുണ്ടാകും. കെഎസ്ആർടിസി ആധുനിക ബസ് ടെർമിനലിന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ലൗ ബേർഡ്സുകളെ സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ...

CHUTTUVATTOM

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍...

CHUTTUVATTOM

കോതമംഗലം: പീപ്പിള്‍സ് ഫൗണ്ടേഷനും, പീസ് വാലി തണലും സംയുക്തമായി ഡീ-അഡിക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കോഡിനേറ്റര്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ മുഹമ്മദ് ഉമര്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മനുഷ്യര്‍ക്കിടയിലെ ജാതിമത ചിന്തകള്‍ക്കതീതമായി സ്‌നേഹവും സമാധാനവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാനവമൈത്രി സംഗമം 2026 സംഘടിപ്പിച്ചു. കവളങ്ങാട് പാച്ചേറ്റി സൂഫി സെന്ററില്‍ നടന്ന മാനവ മൈത്രി സംഗമം ആന്റണി ജോണ്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് ഗവ. യു പി സ്‌കൂളിന് മുന്നില്‍ വിവാഹപാര്‍ട്ടിയുമായി വന്ന ടൂറിസ്റ്റ് ബസ് കത്തി നശിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വാഹനം നിറുത്തി...

CHUTTUVATTOM

കോതമംഗലം : ബാംഗ്ലൂരിൽ സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ നടത്തിയ ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത അന്നാ സാറാ സാബു രണ്ട് സ്വർണ മെഡലുകൾ നേടി...

CHUTTUVATTOM

കോതമംഗലം : പിണവൂർ കുടി റോഡിൽ നാട്ടുകാർക്ക് ഭീഷണിയായി ഒറ്റയാൻ.കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ മുത്തനാകുഴി ഭാഗത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. പിണവൂർ കുടി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏകയാത്ര മാർഗ്ഗം ഈ...

CHUTTUVATTOM

കോതമംഗലം:രാജ്യാന്തരകസ്റ്റംസ് ദിനത്തോടനുബന്ധിച്ചു ലോക കസ്റ്റംസ് ഓർ ഗനൈസേഷൻ നൽകുന്ന പുരസ്കാരത്തിനു കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ റോയ് വർഗീസ് ഐ ആർ എസ് അർഹനായി. ഈ വർഷം പുരസ്കാരത്തിനു...

error: Content is protected !!