Connect with us

Hi, what are you looking for?

NEWS

കുടിവെള്ള പദ്ധതികൾക്കും സൗജന്യ കണക്ഷനുകൾക്കുമായി 163.69 കോടി ചിലവഴിക്കും- ഡീൻ കുര്യാക്കോസ് എംപി

കോതമംഗലം/മൂവാറ്റുപുഴ: 2024-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 163.69 കോടി യുടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കീരംപാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിൽ 58.38 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ നടപ്പിൽ വരുത്തും. കീരംപാറ പഞ്ചായത്തിൽ, 25.19 കോടിയുടെയും, ആരക്കുഴ പഞ്ചായത്തിൽ 15.55 കോടിയുടെയും, പാലക്കുഴ പഞ്ചായത്തിൽ 17.64 കോടിയുടെയും പ്രത്യേക കുടിവെള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. കീരംമ്പാറ, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലേക്ക് 2009-2014 കാലഘട്ടത്തിൽ കേന്ദ്രസ സർക്കാർ ഫണ്ട് അനുവദിച്ചിരുന്നതും എൻ.ആർ.ഡി.ഡബ്ലിയു.പി.യുടെ അനുമതി ലഭിച്ചിരുന്നുവെങ്കിലും ടെൻഡർ നടപടികളായതുമാണ്. എന്നാൽ ഈ പദ്ധതി നടപ്പിലാക്കാതെ വരികയും ഇപ്പോൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്.

2024 ടെ മൂവാറ്റുപുഴ സബ് വിഷന് കീഴിൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും 18983 ഗാർഹിക കണക്ഷനുകൾ നൽകുവാനാണ് ലക്ഷ്യമിടുന്നത് .നടപ്പ് വർഷം ആകെ 7240 പുതിയ കണക്ഷനുകൾ നൽകും. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ഈ പദ്ധതിയിൽ ആകെ തുകയുടെ 10% ഗുണഭോക്തൃ വിഹിതമായി 1.60 കോടി രൂപയും 15% തദ്ദേശസ്ഥാപന വിഹിതമായി 2.39 കോടി രൂപയും 30% സംസ്ഥാന സർക്കാർ വിഹിതമായി 4.79 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതമായ 7.19 കോടി രൂപയുമാണ് പദ്ധതി വിഹിതമായും സമാഹരിക്കും. ആരക്കുഴ പഞ്ചായത്ത് (124 ലക്ഷം), ആവോലി (185 ലക്ഷം), ആയവന(84ലക്ഷം), കല്ലൂർക്കാട്(55 ലക്ഷം), മഞ്ഞള്ളൂർ (544 ലക്ഷം), മാറാടി (79 ലക്ഷം), പായിപ്രാ(273 ലക്ഷം), വാളകം(129 ലക്ഷം), പാലക്കുഴ(126 ലക്ഷം) എന്നിങ്ങനെയാണ് പുതിയ കണക്ഷനുകൾക്കായി ചിലവഴിക്കുന്നത്. സന്നദ്ധ സംഘടനകളിൽ നിന്നും സി.എസ്.ആർ ഫണ്ടിൽ നിന്നും സംഭാവനകൾ സ്വീകരിച്ചും ഈ പദ്ധതി നടപ്പിലാക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം വീടുകളിൽ എത്തിക്കുന്നതിന് കഴിയും.

കോതമംഗലം സബ് ഡിവിഷന് കീഴിൽ കോതമംഗലം നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിലായി ഈ വർഷം 9712 കണക്ഷനുകൾ നൽകും. 2024 ടെ കോതമംഗലം സബ് ഡിവിഷനിൽ 28244 കണക്ഷനുകൾ നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. കവളങ്ങാട് (1370 ലക്ഷം), കീരമ്പാറ (302 ലക്ഷം), കോട്ടപ്പടി (400 ലക്ഷം), കുട്ടമ്പുഴ (740 ലക്ഷം), നെല്ലിക്കുഴി (820 ലക്ഷം), പൈങ്ങോട്ടൂർ (290 ലക്ഷം), പല്ലാരിമംഗലം(380 ലക്ഷം), പിണ്ടിമന(3350), പോത്താനികാട് (590 ലക്ഷം), വാരപ്പെട്ടി (690 ലക്ഷം) എന്നിങ്ങനെ ആകെ 89.32 കോടി രൂപ ചിലവഴിക്കുമെന്നും എംപി അറിയിച്ചു.

You May Also Like

NEWS

കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

error: Content is protected !!