നേര്യമംഗലം: ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ വീട്ടിലെ പ്ലാവിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഏഴരയോടെ മരണം സംഭവിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. നെല്ലിമറ്റം തറയിൽ കുടുംബാംഗം സാജിയാണ് ഭാര്യ. നേര്യമംഗലം ധർമ്മശാസ്താ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി സുമി ഏക മകളാണ്.

You must be logged in to post a comment Login