കോതമംഗലം: വേനൽ കടുത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴും മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപം വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു.
പുഴ വറ്റിയതിനതുടര്‍ന്ന് വിതരണം ചെയ്യുന്നതിനാവശ്യമായ വെളളം പമ്പ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി പരിതപിക്കുന്നത്.പമ്പ് ചെയ്ത് ശുദ്ധീകരിച്ച വെള്ളമാണ് റോഡിലൂടെ ഒഴുകി പാഴാകുന്നത്. കോതംഗലം – മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്ക് സമീപമാണ് കുടിവെള്ളം റോഡിലൂടെ ഒഴുകുന്നത്.ആഴ്ചകള്‍ പലതുകഴിഞ്ഞു.എന്നിട്ടും അറ്റകുറ്റപണിക്ക് നടപടിയില്ല.
പലതവണ ഉദ്യോഗസ്ഥരെ പരാതി അറിയിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.ദേശീയപാതാ നവീകരണജോലികള്‍ നടത്തുന്നവരാണ് പൈപ്പ് പൊട്ടിക്കുന്നതെന്നും അവര്‍തന്നെ നന്നാക്കുമെന്നുമാണ് പരാതി പറഞ്ഞവര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഭാഗത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നതെന്ന് വ്യക്തം.റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍മൂലം പൈപ്പ് പൊട്ടി പലഭാഗങ്ങളിലും കുടിവെള്ളം ചോരുന്നുണ്ട്.ഒരിടത്തും സമയബന്ധിതമായി അറ്റകുറ്റപണി ഉണ്ടാകുന്നില്ല.കുടിവെള്ളം പാഴാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് പൊതുജനങ്ങളില്‍ നിന്നും ഉയരുന്നത്.