കോതമംഗലം : വാട്ടർ അതോറിറ്റിയുടെ പമ്പിങ് സുഗമമാക്കാൻ പെരിയാർ വാലി കനാലിലൂടെ കൂടുതൽ വെള്ളം എത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യത കുറവ് മൂലം പമ്പിങ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനൽ കൂടുതൽ കടുത്തതുമൂലവും വെള്ളത്തിന്റെ ഉപയോഗം കൂടിയത് മൂലവും ബ്രാഞ്ച് കനാലുകളുടെ അവസാന പ്രദേശങ്ങളിൽ വെള്ളം ലഭ്യമായിരുന്നില്ല. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രസാദ് കെ പി,പി വി ഐ പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു സി വി,വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഷ ഐസക്ക്, പി വി ഐ പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഫെബി ലൂയിസ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ദിനിൽ വർഗീസ്,പി വി ഐ പി അസിസ്റ്റന്റ് എഞ്ചിനീയർ മനോജ് ആന്റണി കെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.വാട്ടർ അതോറിറ്റി പമ്പിങ് മുടങ്ങാതിരിക്കാൻ കനാലുകളിലൂടെ കൂടുതൽ വെള്ളം എത്തിക്കുന്നതിനും ബ്രാഞ്ചുകനാലുകളിലടക്കം വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.