പെരുമ്പാവൂർ: പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സൈഫുൽ ഇസ്ലാം ഷെയ്ഖ് (42), ചമ്പാ കാത്തൂൻ (31) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ വല്ലം ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം നിന്ന് കഞ്ചാവുമായി അങ്കമാലിയിൽ എത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ താമസസ്ഥലത്തേക്ക് വരികയായിരുന്നു.
ഒഡീഷയിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മുഖ്യ കണ്ണികളാണിവർ. ഒഡീഷയിൽ നിന്ന് കിലോക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ ഇരുപത്തയ്യായിരം രൂപ തിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു.. മലയാളികളായ യുവാകളും ഇതര സംസ്ഥാന തൊഴിലാളികളും ആണ് ഇവരിൽനിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. വാങ്ങുന്നവരെറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി. എം സൂഫി, എസ്.ഐമാരായ റിൻസ് എം തോമസ്,
വിനിൽ ബാബു, എൻ.പി ശശി , എ.എസ്.ഐമാരായ പി. എ
അബ്ദുൽ മനാഫ്,
രതി , സീനിയർ സി.പി.ഒമാരായ
വർഗീസ് വേണാട്ട്, ടി.എ അഫ്സൽ
ബെന്നി ഐസക്, എ.ടി
ജിൻസ്േ
ഷഫീക്ക്
എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
