പെരുമ്പാവൂര്‍: ഏഴേകാല്‍ക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ തനാര്‍ പറ സ്വദേശി നയന്‍ ഖാന്‍ (27) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചെറുവേലിക്കുന്നത്ത് ഇയാള്‍ നടത്തുന്ന മീന്‍കടയില്‍ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ ടി.എം സുഫി, എസ്.ഐമാരായ റിന്‍സ്.എം തോമസ്, പി.എം റാസിഖ്, വിനില്‍ ബാബു, സി.പി.ഒമാരായ ടി.കെ സന്ധ്യ, കെ.ആര്‍ ധനീഷ്, പി.എസ് സിബിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
