കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ജീവശാസ്ത്ര വകുപ്പുകൾ സംയുക്തമായി DBT-സ്റ്റാർ കോളജ് സ്‌ക്കിമിന്റെ ധനസസഹായത്തോടെ ‘ഇന്നൊവേറ്റീവ് ആൻഡ് സസ്‌റ്റൈനബിൾ അക്വാകൾച്ചർ’ എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ നടത്തി. സെമിനാർ ഹെർമൻ ഗുണ്ടർട് അവാർഡ് ജേതാവും, യുനൈറ്റഡ് നേഷൻസ് F.A.O കൺസൾറ്റൻറ്റുമായിരുന്ന ഡോ. കെ. പി. പി. നമ്പ്യാർ ഉദ്‌ഘാടനം ചെയ്യ്തു. എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വര്ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അമേരിക്കൻ യൂണിറ്റി കോളേജ് ഓഫ് മെയ്ൻ, മുൻ പ്രൊഫസർ ഡോ. ജിം. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ.ഡെൻസിലി ജോസ്, മുൻ പ്രിൻസിപ്പൽ ഡോ. കെ. സി രാജൻ എന്നിവർ ആശംസകൾ അര്പ്പിച്ച ചടങ്ങിൽ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. സെൽവൻ എസ് സ്വാഗതവും ജന്തുശാസ്ത്ര ബിരുദാനന്തര ബിരുദ വകുപ്പ് മേധാവി ഡോ. ദിൽമോൾ വര്ഗീസ് നന്ദിയും പറഞ്ഞു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ (CIFA) മുൻ ഡയറക്ടറും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിഎംഎഫ്ആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. പി. ജയശങ്കർ, കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആൻഡ് ടെക്നോളജി (സിഫ്റ്റ്), ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷൻ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. ആശ എന്നിവർ സെമിനാര് നയിച്ചു. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആൻഡ് ടെക്നോളജി (സിഫ്റ്റ്), പ്രിൻസിപ്പൽ സയന്റിസ്റ്റും ബയോകെമിസ്ട്രി ആൻഡ് ന്യൂട്രീഷൻ വിഭാഗം മേധാവിയുമായ ഡോ. സുശീല മാത്യു. കൊച്ചിയിലെ കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (എൻസിഎഎഎച്ച്) അസിസ്റ്റന്റ് പ്രൊഫസർ സജീവൻ, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദേവിക പിള്ള, ഡോ. രജീഷ് കുമാർ വി.ജെ എന്നിവർ കോൺഫെറൻസിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സുസ്ഥിര അക്വാകൾച്ചറിന്റെ നൂതന സംഭവവികാസങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും ഗവേഷണ പണ്ഡിതന്മാർക്കും ഇടയിൽ ആഗോള കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login