Connect with us

Hi, what are you looking for?

EDITORS CHOICE

വിവര സാങ്കേതിക മേഖലയിൽ അഭിമാന നേട്ടവുമായി എം.എ. കോളേജ് ഉദ്യോഗസ്ഥൻ: ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോണ്ട്സ് ടീം ഹാൾ ഓഫ് ഫെയിം നൽകി ആദരിച്ചു

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ വിവരങ്ങളും സാങ്കേതികവിദ്യകളും അവയുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സുരക്ഷിതമാണോ എന്ന് സംശയിക്കത്തക്ക വിവരങ്ങൾ പുറത്തുവരുന്നു .എന്നാൽ വിവരസാങ്കേതികവിദ്യയുടെ സുരക്ഷയിൽ പഠനം നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ മുന്നറിയിപ്പുകൾ നൽകുന്നുണ്ട് എന്നത് ആശാവഹമാണ് .

വിവര സാങ്കേതിക മേഖലയിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായി മാറുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ്‌ വിഭാഗം ലാബ് അസിസ്റ്റന്റ് ടെഡി എൻ ഏലിയാസ്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (CERT-In) “ഹോൾ ഓഫ് ഫെയിം”അംഗീകാരം ടെഡി നേടി. ഈ ബഹുമതി, ഇന്ത്യയിലെ സൈബർ പ്രതിരോധ മേഖലയിലെ ടെഡിയുടെ സംഭാവനകൾക്കുള്ള അംഗീകാരമാണ്.സൈബർ സെക്യൂരിറ്റി രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവരെ പല രാജ്യത്തേയും സർക്കാരുകളും, പ്രമുഖ കമ്പനികളും ഹാൾ ഓഫ് ഫെയിം നൽകി ആദരിക്കാറുണ്ട്.
എം. എ. കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ ഇലക്ട്രോണിക്സ് ലാബ് ജീവനക്കാരനായ ടെഡി,2015 മുതൽ സൈബർ സുരക്ഷാ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. നിരവധി രാജ്യങ്ങളിലെ നിർണായക കംപ്യൂട്ടർ സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട് ഇദ്ദേഹം.

ലോകത്തിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്‌ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടെഡി നടത്തിയ സുരക്ഷാ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്.
അമേരിക്കയിലെ പ്രധാനപ്പെട്ട സയൻസ് റിസർച്ച് ലബോറട്ടറികളിൽ ഒന്നാണ് ബ്രൂക്ക്ഹാവൻ നാഷണൽ ലബോറട്ടറി (ബി എൻ എൽ).1947 ൽ സ്ഥാപിച്ച, 5300 ഏക്കറിലായി പരന്നു കിടക്കുന്ന ഈ ലാബിൽ ന്യൂക്ലിയർ സയൻസ് മുതൽ അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി വരെയുള്ള വിഷയങ്ങളിലാണ് റിസേർച് നടക്കുന്നത് . 2023ൽ ബ്രൂക്ക്ഹാവൻ നാഷണൽ ലബോറട്ടറി (ബി എൻ എൽ)യുടെ സെർവറിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടായിരുന്ന സുരക്ഷാ പിഴവ് കോതമംഗലം കരിങ്ങഴ സ്വദേശിയായ ടെഡി കണ്ടെത്തി. ഈ വിവരം യുഎസ് സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയെ (സി ഐ എസ് എ) അറിയിക്കുകയും, തുടർന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയുമായി ചേർന്ന് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
അതുപോലെ മസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം ഐ ടി) യുടെയും & നാസയുടെ ഗൊഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെയും സെർവറുകളിൽ കണ്ടെത്തിയ ഗുരുതരമായ സുരക്ഷാ വീഴ്‌ചകൾ ടെഡി യുഎസ് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (US-CERT) അറിയിച്ച് പരിഹരിച്ചു.

ദുബായ് സർക്കാരിനു കീഴിൽ ഉള്ള സ്പേസ് റിസർച്ച് ഓർഗനൈസഷൻ ആണ് ദി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എം ബി ആർ എസ് സി) . യു എ ഇ യുടെ സ്വപ്‍ന പദ്ധതികളിൽ ഒന്നായ എം ബി ആർ എസ് സി യുടെ നെറ്റ്‌വർക്കിന് സുരക്ഷ നൽകുന്ന ഫയർവാളിലെ സുരക്ഷാ പിഴവുകൾ 2022-ൽ ടെഡി കണ്ടെത്തി റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് അവർ നന്ദി അറിയിക്കുകയും ചെയ്തു.
ലോകത്തെ മികച്ച സർവ്വകലാശാലകളിൽ ഒന്നായ അമേരിക്കയിലെ സ്‌റ്റാൻഫോർഡ് സർവകലാശാലയുടെ ഐടി ഇൻഫ്രാസ്ട്രക്‌ചർ സുരക്ഷിതമാക്കാൻ പലതവണ അദ്ദേഹം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നൽകിയ സഹായത്തിനു അവർ നന്ദിയും അറിയിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്തെ നിർണായക വിവരസംവിധാനങ്ങൾ സംരക്ഷിക്കുന്നതിൽ ടെഡി വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In), നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്‌ചർ പ്രൊട്ടക്ഷൻ സെന്റർ (NCIIPC) തുടങ്ങിയ ഏജൻസികളുമായി സഹകരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

2017-ൽ ഇന്ത്യയുടെ കോർ ബാങ്കിങ് ഇൻഫ്രാസ്ട്രക്‌ചറിലെ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി പരിഹരിക്കുവാൻ സാധിച്ചിരുന്നു.
നമ്മുടെ രാജ്യത്തെ 30 കോടിയിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് എന്ന സർക്കാർ പോർട്ടലിലെയും, കേരളത്തിലെ പല സർവ്വകലാശാലകളിലേയും , ഐഐടികൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെയും സുരക്ഷാ വീഴ്ച്‌ചകൾ കണ്ടെത്തി പരിഹരിക്കുന്നതിൽ ടെഡിയുടെ പ്രധാന പങ്കു ചെറുതല്ല.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ , തിരുവനന്തപുരത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ( ഐ ഐ എസ് ഇ ആർ ) ലെ സൈബർ ഇൻഫ്രാസ്ട്രക്റ്ററിലെ സുരക്ഷ വീഴ്ച ടെഡി കണ്ടെത്തിയിരുന്നു .

6000 ത്തിൽ അധികം വരുന്ന വിദ്യാർത്ഥികളുടെയും , ഗവേഷകരുടെയും വ്യക്തി വിവരങ്ങൾ , ഡിഗ്രീ സർട്ടിഫിക്കറ്റ്സ്, മാർക്ക് ലിസ്റ്റ്സ് , ഫോട്ടോസ് , ഒപ്പ് എന്നിവ ഹാക്കറിന് കൈകാര്യം ചെയ്യുവാൻ കഴിയുന്ന രീതിയിലുള്ള സുരക്ഷ വീഴ്ചയാണ് ടെഡി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ സാഹയത്തോടെ പരിഹരിച്ചത് .നമ്മുടെ രാജ്യത്തെ തന്നെ പല സർക്കാർ പോർട്ടലുകൾ വഴി പൗരന്മാരുടെ ആധാർ , പാൻ വിവരങ്ങളും ചോരുന്നത് തടയുന്നതിനു വേണ്ടി മുന്നറിയിപ്പ് നൽകി സഹായിച്ചിട്ടുണ്ട് ടെഡി .
സൈബർ സെക്യൂരിറ്റിയിലും , ക്രിപ്‌റ്റോ-എജിലിറ്റി യിലും കൂടുതൽ ഗവേഷണങ്ങൾ നടത്തുന്ന ടെഡിയുടെ അഭിപ്രായത്തിൽ ടെക്നോളജിയിൽ ഉണ്ടാകുന്ന വിപ്ലവകരമായ മാറ്റത്തെ ഭയത്തോടെ കാണാതെ, സൈബർ സെക്യൂരിറ്റിയിൽ കഴിവുള്ള ജീവനക്കാരെ നിയമിച്ചും , നിലവിൽ ഉള്ള ജീവനക്കാർക്ക് കാലാനുസൃതമായി നൽകേണ്ട സൈബർ സെക്യൂരിറ്റി ബോധവൽക്കരണം നൽകിയും നമ്മുടെ സ്ഥാപനങ്ങൾക്ക് ഒരു പരിധി വരെ സൈബർ മേഖലയിൽ നിന്നുള്ള സുരക്ഷാ ഭീഷണിയെ നേരിടാവുന്നതാണന്നാണ് ടെഡിയുടെ അഭിപ്രായം .
പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം. 2016 ൽ ദുബായിൽ വച്ച് നടന്ന അന്താരാഷ്ട്ര വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ ടെഡി അംഗീകാരം നേടിയിട്ടുണ്ട് .

ചിത്രം : ടെഡി എൻ ഏലിയാസ്

You May Also Like

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്. യോഗ്യത എം സി എ / ബി ടെക് കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ്‌ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വന്യം- രണ്ടാം പതിപ്പ്’ എന്ന പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. കോം,ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, മൈക്രോബയോളജി,എന്നീ ബിരുദ പ്രോഗ്രാമുകളിലും, 5 വർഷ...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മൂന്ന് ദിവസം നീണ്ടു നിന്ന രണ്ടാമത് അന്തർ ദേശീയ ശാസ്ത്ര സമ്മേളനം സ്റ്റാം 23 ന് സമാപനം.യുവ ശാസ്ത്ര ഗവേഷകരുടെയും, പ്രമുഖ ശാസ്ത്രഞ്ജരുടെയും,അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും പങ്കാളിത്തം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ് , കോമേഴ്‌സ് , സൂവോളജി, എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. കൂടാതെ സ്റ്റുഡന്റ്സ് കൗൺസിലറുടെ ഒഴിവും ഉണ്ട്.അതിഥി അദ്ധ്യാപക പാനലിൽ...

NEWS

പതിനൊന്നാമത് കേരള കോളേജ് ഗെയിംസ്ന് ആദിത്യമരുളി എം. എ. കോളേജ് കോതമംഗലം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരള കോളേജ് ഗെയിംസ് 2022 ന് ആദിത്യമരുളി കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ്...

error: Content is protected !!