കോതമംഗലം : പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകളുടെയും, അയിരൂർ പാടം ഫുട്ബോൾ മൈതാനത്തിന്റെയും ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പി വി ഐ പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്,ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയേൽ, വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൽസൺ കെ ജോൺ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ കുമാരി, യുവജനക്ഷേമ ബോർഡ് അംഗം റോണി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിജി ആന്റണി, ലത ഷാജി,ലാലി ജോയി, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി എം മുഹമ്മദാലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിജു പി നായർ, ടി സി മാത്യു, മത്തായി കോട്ടക്കുന്നേൽ, കെ പി ശിവൻ, എം എം ജോസഫ്, ജിജി പുളിയ്ക്കൻ,ആന്റണി പുല്ലൻ എന്നിവർ സംബന്ധിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം എസ് എം അലിയാർ മാഷ് നന്ദി രേഖപ്പെടുത്തി. പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകളുടെ നിർമ്മാണത്തിനായിഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.2 കോടി രൂപയും , അയിരൂർപാടം ഫുട്ബോൾ മൈതാനത്തിന്റെ നിർമ്മാണത്തിനായി 30 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
