കോതമംഗലം : ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക് & എൻജിനീയറിങ് കോളേജിന്റെ ബി ടെക്,ഡിപ്ലോമ ക്ലാസുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.പരിപാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കോളേജ് ചെയർമാൻ ഹാജി കെ എം പരീത് അധ്യക്ഷത വഹിച്ചു.സി ഈ ഒ ഡോക്ടർ സിയാദ് കെ പി,പ്രിൻസിപ്പൽ ഡോക്ടർ സെന്തിൽകുമാർ,വൈസ് പ്രിൻസിപ്പൽ പോൾസൻ പീറ്റർ,പ്ലേസ്മെന്റ് ഓഫീസർ സാജു ജോസ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്‌ലീം,ഹെഡ്‍ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ലിനു പൗലോസ്,ഐ ടി അഡ്മിനിസ്ട്രേറ്റർ സിറാജ് വി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
