കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി. സെന്‍ട്രല്‍ റീജിയണ്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സെയ്ത് റഷീദ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു. മുന്‍ മന്ത്രി ഷെവ.റ്റി.യു. കുരുവിള ഏറ്റുവാങ്ങി. പള്ളിമേടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലില്‍ അദ്ധ്യക്ഷത വഹിച്ചു. തപാല്‍ വകുപ്പിന്റെ സെന്‍ട്രല്‍ റീജിയണ്‍ ബിസിനസ്സ് അസി.ഡയറക്ടര്‍ വി. അമ്പിളി, ഇസ്പെക്ടര്‍ ഓഫ് പോസ്റ്റ് പെരുമ്പാവൂര്‍ അരുണ്‍ പി. ആന്റണി, ഷിനു .പി . അലിയാര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആലുവ, കോതമംഗലം പോസ്റ്റ് മാസ്റ്റര്‍ രമേശ് എം. കുമാര്‍ , മതമൈത്രി സംരക്ഷണ സമിതി ചെയര്‍മാന്‍ എ.ജി.ജോര്‍ജ്ജ്, കണ്‍വീനര്‍ കെ.എ. നൗഷാദ്, അഡ്വ. മാത്യു ജോസഫ് , ഇ.കെ. സേവ്യര്‍ ,എല്‍ദോസ് ചേലാട്ട് , ആശ അട്ടേലില്‍,കോതമംഗലം പ്രസ് ക്ലബ്ബ് ഭാരവാഹികളായ സോണി നെല്ലിയാനി, ജോഷി അറയ്ക്കല്‍, പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി, ബിനോയി മണ്ണന്‍ചേരി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.എ. കുഞ്ഞച്ചന്‍ , ജോസ് ചുണ്ടേക്കാട്ട്, സജീവ് കീരംപ്ലായില്‍ , സജീവ് തച്ചമറ്റം, ബേസില്‍ മാറാച്ചേരി, എല്‍ദോ തോംമ്പ്ര, എല്‍ദോസ് ആനച്ചിറ, റോയി പഴുക്കാളില്‍ എന്നിവര്‍ പ്രസംഗിച്ചു.