കോതമംഗലം : കോതമംഗലം നഗരസഭ 27-ാം വാർഡിൽ 71 ലക്ഷം രൂപ ചിലവഴിച്ചുള്ള കുടിവെള്ള പദ്ധതിയുടെയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ ഭാഗമായി 19.5 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വിളയാൽ-തെക്കേ വെണ്ടുവഴി റോഡിൻ്റെയും നിർമ്മാണോദ്ഘാടനം നഗരസഭ ചെയർമാൻ
കെ കെ ടോമിയുടെ അധ്യക്ഷതയിൽ ആൻറണി ജോൺ എം എൽ എ
നിർവഹിച്ചു. വാർഡ് കൗൺസിലറും മുൻസിപ്പൽ വൈസ് ചെയർപേഴ്സനുമായ സിന്ധു ഗണേശൻ സ്വാഗതം പറഞ്ഞു.
എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,
കൗൺസിലർമാരായ ജൂബി പ്രതീഷ്,ഷിനു കെ എ, ബിൻസി തങ്കച്ചൻ, തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വാട്ടർ അതോറിറ്റി എ ഇ അഭിജിത്ത് ചന്ദ്രബോസ് നന്ദിയും രേഖപ്പെടുത്തി.കുടിവെള്ള പദ്ധതിക്കായി 5 സെന്റ് ഭൂമി സൗജന്യമായി കോതമംഗലം നഗരസഭക്ക് കൈമാറി നാടിൻ്റെ വികസനത്തിൽ പങ്കാളിയായ ഡി ശ്രീധരൻ മാഷ് പുതിയാമഠത്തിന് കോതമംഗലം നഗരസഭയ് ക്കും സംസ്ഥാന സർക്കാരിനും വേണ്ടി
എം എൽ എ ആദരവ് നൽകുകയും ചെയ്തു.


























































