കവളങ്ങാട്: ഗ്രാമപഞ്ചായത്ത് 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച നേര്യമംഗലം ബസ് സ്റ്റാന്റിന്റെ ഉൽഘാടനം 8ആം വാർഡ് മെമ്പർ സൗമ്യ ശശി നിർവഹിച്ചു.
ദീർഘകാലമായി സ്റ്റാന്റ് പൊട്ടിപൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതിയാണ് ഇതിന്റെ നവീകരണത്തിനായി 20 ലക്ഷം രൂപ വകയിരുത്തി പ്രൊജക്റ്റ് തയ്യാറാക്കിയത്. വെള്ളം ഒഴുകിപോകാനുള്ള ട്രൈനേജ് ഉൾപ്പടെ ആധുനിക രീതിയിലാണ് ഇത് പുതുക്കി പണിതത്.
ചടങ്ങിൽ വാർഡ് മെമ്പർ ജിൻസിയ ബിജു ആദ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാർഡ് മെമ്പർമാരായ ജിൻസി മാത്യു, രാജേഷ് കുഞ്ഞുമോൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബിജു പുള്ളിയിൽ, ജൈമോൻ ജോസ്, PR രവി, ഷരീഫ് ചിരങ്ങരയിൽ,എൽദോസ് പ്ലാകുടി, റോബിൻ മലയിൽ മാർട്ടിൻ,തുടങ്ങിയവർ പങ്കെടുത്തു.