Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത്‌ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്
15 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ജഡം മലയാറ്റൂർ ഡിവിഷൻ ഭാഗത്ത് കൊണ്ട് പോയി.. പോസ്റ്റ്മോർട്ടം അവിടെ നടത്തി അവിടെ തന്നെ മറവ് ചെയ്യുവാൻ ആണ് തീരുമാനം. ആന ചെരിഞ്ഞത് അറിഞ്ഞു സ്ഥലത്ത് വൻ ജനാവലി ആണ് തടിച്ചു കൂടിയത്.. ബോഡി ക്രെയിൻ ഉപയോഗിച്ച് വടം കെട്ടി പൊക്കി ടിപ്പറിലേക്ക് മാറ്റുകയിയിരുന്നു..കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്. ആനയെ വാഹനത്തിൽ കൊണ്ട് പോകുന്നത് കാണുവാനായി റോഡിനു ഇരു വശങ്ങളിലും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.

ഫെൻസിങ് കൊണ്ട് മാത്രം ആനയുടെ ശല്യം തീരില്ല എന്നും ട്രഞ്ചു അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.കോടനാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആദർശ്,സന്തോഷ് കുമാർ IFS ADCF ,അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ബിനോയ് സി ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്

You May Also Like

ACCIDENT

കോതമംഗലം: കോതമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കള്ളാട് കീഴേത്തുകുടി ബിനോജിൻ്റെ മകൻ അഭിമന്യു (12) വിനെയാണ് സ്കൂളിൽ നിന്ന് വിട്ടിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കൈ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്....

NEWS

കോതമംഗലം : കവളങ്ങാട്, കുട്ടമ്പുഴ പഞ്ചായത്തുകളിൽ വന്യ മൃഗ ശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ ആ...

NEWS

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു. നിയോജകമണ്ഡലം...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം...