കോതമംഗലം : കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് കോളേജിൽ വച്ചു നടന്ന സി. വി. ജേക്കബ് മെമ്മോറിയൽ ഇന്‍റർ കോളജിയേറ്റ് പുരുഷ സ്റ്റാഫ് ബാഡ്മിന്‍റൺ ടൂർണമെന്റിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ഫൈനലിൽ തൊടുപുഴ ന്യൂമാൻ കോളേജിനെ തോൽപ്പിച്ചാണ് എം. എ.കോളേജ് ടീം ഒന്നാമതായത്.എം. എ. എഞ്ചിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അധ്യാപകരായ ഡോ. ദീപക് എൽദോ ബാബു, ഡോ. ബ്രിജീഷ് പോൾ, ഡോ. കുര്യൻ ജോൺ,അനധ്യാപകരായ ബേസിൽ കെ വർഗീസ്, ഡിനു മാത്യു എന്നിവരാണ് ടീമിലുണ്ടായിരുന്നത്. ജേതാക്കളെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
