കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂച്ചക്കുത്ത്,മയിലാടുംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി.തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം ക്യഷി നാശം വരുത്തിയത്. പൂച്ചക്കുത്തില്‍ ചിറ്റേത്ത് വിജയന്റെ പൈനാപ്പിള്‍ കൃഷിയാണ് ആനകള്‍ ചവിട്ടിമെതിച്ചത്.മൂന്നേക്കറിലേറെ സ്ഥലത്താണ് പൈനാപ്പിള്‍ കൃഷിയുള്ളത്.ഇതിലൂടെയാണ് നാശം വരുത്തി ആനകൾ കടന്നുപോയത്. പൈനാപ്പിൾ മൂന്ന് മാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ കഴിയുമായിരുന്നു.ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വിജയന്‍ പറഞ്ഞു.
ഒരു പാട് വർഷങ്ങൾക്ക് മുമ്പ് പണ്ടെന്നോ ഇവിടെ കാട്ടാനയിറങ്ങിയിട്ടുണ്ടെന്നത് ഒരു കേട്ടുകേള്‍വി മാത്രമായിരുന്നു ഇതുവരെ.
ആനകളുടൈ ആവാസമേഖലയായ വനങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍മാറിയാണ് ഈ പ്രദേശം.ഭൂതത്താന്‍കെട്ട് വനത്തില്‍ നിന്നും പെരിയാര്‍കടന്നെത്തിയ ആനകള്‍ നൂറുകണക്കിന് വീടുകള്‍ക്ക് സമീപത്തുകൂടിയാണ് കടന്നെത്തിയത്.വഴിയിലെല്ലാം കയ്യാലകളും കൃഷികളും നശിപ്പിച്ചു.ആനകള്‍ നിരന്തരസാന്നിദ്ധ്യമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.ആനസല്യം അനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളുടേതിന് സമാനമായ ദുരിതം വന്നുചേര്‍ന്നതിലുള്ള ഭീതിയിലുമാണ്.
