കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി മാർച്ച് 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോതമംഗലം തഹസിൽദാർ അനിൽകുമാർ എം , ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ജിജിമോൻ ബി,ദേവസ്വം ബോർഡ് തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസർ നീന വിജയൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അജിത് കുമാർ ഇ .കെ , നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺ സി ഗോവിന്ദ്,സിന്ധു പ്രവീൺ ,വിവിധ ഡിപ്പാർട്ട് മെന്റ് ജീവനക്കാർ,കെ .പി ജയകുമാർ, എം എൻ ജഗദീഷ്, എസ് സജിത്ത്, സൂരജ് സി സോമൻ,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
