കോതമംഗലം : വേനൽ കടുത്തതോടുകൂടി കുടിവെള്ള സ്രോതസുകൾ പലതും വറ്റിത്തുടങ്ങി. കുടിവെള്ളം പലർക്കും കിട്ടാക്കാനി ആകുന്ന സമയത്താണ് കോതമംഗലം നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നത്. ചെറിയപള്ളിത്താഴത്ത് നിന്ന് തുടങ്ങുന്ന ഓടയിലെ മാലിന്യം ചെന്നുചേരുന്നത് കോഴിപ്പിള്ളി പാർക്ക് ജങ്ഷന് സമീപത്തെ തോട്ടിലേക്കാണ്. കോഴിപ്പിള്ളിപ്പുഴയുടെ കൈവഴിയാണ് ഈ തോട്. ഇതിന് സമീപത്തുള്ള ചില വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ സമീപത്തുള്ള തൊട്ടിലേക്കാണ് തുറന്നിരിക്കുന്നത് എന്നത് പരാതി. ഇത് ഒഴുകിയെത്തുന്നത് കോതമംഗലം നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ആയ കോഴിപ്പിള്ളി പമ്പ് ഹൗസ്സിലേക്കും.
ഓടയിലൂടെ മാലിന്യങ്ങള്‍ നേരിട്ട് കുടിവെള്ളസ്രോതസ്സിലേക്ക് ഒഴുക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നെല്കിയെങ്കിലും അധികാരികൾ അവഗണിക്കുകയായിരുന്നു. ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ അധികൃതരും ഒരു നാടിന്റെ കുടിവെള്ളത്തിൽ മാലിന്യം കലക്കുന്നവർക്കെതിരെ നടപടിയെടുന്നില്ല എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.