മൂവാറ്റുപുഴ : വ്യാപാര സമുച്ചയത്തിനു മുകളിൽ ചാരായം വാറ്റുന്നതിനിടെ കൊലപാതക കേസിലെ പ്രതികളെ ഉൾപ്പെടെ ആറു പേരെ മൂവാറ്റുപുഴ എസ്.ഐ. ടി.എം. സൂഫിയും സംഘവും പിടികൂടി. ലോക്ക്ഡൗൺ മറയാക്കി മുവാറ്റുപുഴ കടാതി ഹൈലാൻഡ് ബിൽഡിങ്ങിന്റെ നാലാം നിലയിൽ ആണ് വാറ്റുവാനുള്ള സജ്ജീകരങ്ങൾ ഒരുക്കിയിരുന്നത്. വ്യാജ വാറ്റിന് സജ്ജമാക്കിയിരുന്ന വാഷും വാറ്റുപകരണങ്ങളും പോലീസ് കണ്ടെടുത്തു. 30 ലിറ്റർ മദ്യം ഉണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവാക്കൾ.
കോതമംഗലം തൃക്കാരിയൂർ അയിരൂർപ്പാടം സ്വദേശികളായ വെള്ളാപ്പിള്ളിൽ ആഷിത് (21), നെല്ലിമറ്റത്തിൽ വീട്ടിൽ ഷാഹുൽ (28), ആലയ്ക്കൽ വീട്ടിൽ മൻസൂർ (23), മൂവാറ്റുപുഴ വാഴക്കുളം മടക്കത്താനം സ്വദേശികളായ പീടികപ്പറമ്പിൽ വീട്ടിൽ അക്ഷയ് (21), ഇടത്തിപ്പറമ്പിൽ ആഷിക് (21), തമിഴ്‌നാട് കരിങ്കൽ വിളവൻകോട് സ്വദേശിയും കെട്ടിടത്തിലെ താമസക്കാരനുമായ മുഹമ്മദ് (42) എന്നിവരെയാണ് പിടികൂടിയത്.
https://www.facebook.com/kothamangalamvartha/videos/502248743986873/
ഇതിൽ രണ്ടുപേർ കോടനാട് ഒരാളെ വെള്ളത്തിൽ വീഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. മൂന്നു പേർ കഞ്ചാവ് കേസുകളിലുൾപ്പെട്ടവരാണ്. മറ്റൊരാൾ നെല്ലിക്കുഴി പീഡന കേസിൽ പ്രതിയാണ് .