കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പൂവത്തൂർ മാളികപീടിക ഭാഗത്തു ഫർണിച്ചർ വർക്ക് ഷോപ്പ് നടത്തുന്നതിന് വേണ്ടി വാടകക്കെടുത്ത കെട്ടിടത്തിൽ ചാരായം വറ്റുന്നതിനായി പ്ലാസ്റ്റിക് കന്നാസിൽ 20 ലിറ്ററോളം കോട നിറച്ചു വെച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എരമല്ലൂർ പൂവത്തൂർ സ്വദേശിയും ഇടത്തലശ്ശേരി വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ മകൻ ജയൻ (39) , കൂട്ടുകാരനും നടുക്കുടി വീട്ടിൽ കുഞ്ഞൻ മകൻ വിനോദ് (39)നേയും പോലീസ് അറസ്റ്റ് ചെയ്‌തു. ഫർണിച്ചർ നിർമ്മാണത്തിന്റെ മറവിൽ അനനധികൃതമായി വ്യജചാരായം നിർമ്മിച്ച് ഉപയോഗിക്കുന്നതിനായുള്ള വസ്‌തുക്കളും പോലീസ് കണ്ടെടുത്തു. ഇൻസ്‌പെക്ടർ ടി.യു യൂനസിന്റെ നേത്രത്വത്തിൽ എസ്.ഐ ഇ.പി ജോയ് , എ എസ് എ മാരായ രഖുനാഥ് , മുഹമ്മദ് , നിജു ഭാസ്‌കർ, നൗഷാദ്, സി പി ഓ ആസാദ്, പരീത് , ഷിയാസ്, എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും.