Connect with us

Hi, what are you looking for?

EDITORS CHOICE

ചരിത്രത്തിലേക്ക് നടന്ന് കയറി മന്ത്രി കെ രാധാകൃഷ്ണൻ; അറാക്കപ്പിലേക്ക് തിരികെയില്ലെന്ന് കുടുബങ്ങൾ, മറ്റൊരു കുടിൽ ഭൂസമരത്തിന് ഇടമലയാർ സാക്ഷിയാകുമോ.

കോതമംഗലം : പുറം ലോകവുമായി ഒറ്റപ്പെട്ടു കിടക്കുന്ന തൃശൂർ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടികവർഗ കോളനിയിലേയ്ക്കു ഒരു മന്ത്രി എത്തുന്നു. അതും ചരിത്രത്തിലാദ്യമായി. യാത്രാദുരിതത്തിന് പരിഹാരം കാണുവാനും ഇവിടുത്തെ ആദിവാസി കുടുംബങ്ങളുടെ വിവരങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനും വേണ്ടിയാണ് മന്ത്രി കെ രാധാകൃഷ്ണനും സംഘവും ദുർഘട കാനന പാത താണ്ടി മണിക്കൂറുകൾ സഞ്ചരിച്ച് ആരെക്കാപ്പ് കോളനിയിൽ എത്തിയത്. കോളനിയിലേയ്ക്ക് എത്തിച്ചേരാനുള്ള റോഡ് പണി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് പട്ടിക വിഭാഗ വികസനകാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോളനിയിലേയ്ക്ക് നേരിട്ടെത്തിയാണ് മന്ത്രി കോളനിവാസികൾക്ക്ഈ ഉറപ്പ് നൽകിയത് എന്നത് ഏറെ ശ്രെദ്ദേയം.തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാറും, ചാലക്കുടി എം എൽ എ സനിഷ് കുമാർ ജോസ്ഫ്ഉം, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണയും മന്ത്രിയോടൊപ്പം കോളനിയിലെത്തിയിരുന്നു.

പുറംലോകവുമായി ഒറ്റപ്പെട്ട് കിടക്കുന്ന അരേക്കാപ്പ് കോളനിയിലേയ്ക്ക് റോഡ് നിർമ്മിക്കാൻ അടുത്തിടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് മന്ത്രിയും കലക്ടറും സ്ഥലം സന്ദർശിച്ചത്. ഇടമലയാറിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു രണ്ട് ബോട്ടിലായി സംഘം പുറപ്പെട്ടത്. ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ തുടങ്ങിയവർ മന്ത്രിക്കും കലക്ടർക്കുമൊപ്പമുണ്ടായിരുന്നു.11 മണിയോടെ അരക്കപ്പിൽ എത്തിച്ചേർന്ന മന്ത്രി സംഘത്തെ ആദിവാസികൾ ഊഷ്മളമായ സ്വികരണം നൽകി വരവേറ്റു.ഉച്ച ഭക്ഷണമായി കഴിക്കാൻ കപ്പയും മീൻ കറിയും നൽകി .ഇവരുടെ പരാതികൾ എല്ലാം കേട്ട മന്ത്രിയും സംഘവും സർക്കാരിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയിതു. മണ്ണിൽ പൊന്ന് വിളയുന്ന ഭൂമി എന്നാണ് മന്ത്രി സംഘം പറഞ്ഞത്.ഇവരുടെ കാർഷിക മേഖലയും മന്ത്രി സംഘം സന്ദര്ശിച്ചു.

അതിരപ്പിള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ മലക്കപ്പാറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി ഉൾക്കാട്ടിലാണ് 43 കുടുംബങ്ങൾ താമസിച്ചുവരുന്ന അരേക്കാപ്പ് കോളനി . വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കർ ഭൂമിയിലെ കൃഷിയും ഇടമലയാർ അണക്കെട്ടിൽ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാർഗം. മലക്കപ്പാറയിൽ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിർമിക്കാൻ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ആരെക്കാപ്പിൽ നിന്ന് തിരികെ 5 മണിയോട് കൂടി മന്ത്രി സംഘം ഇടമലയാറിൽ എത്തി.
ഉരുൾ പൊട്ടൽ ഭീഷണി നേരിടുന്നതിനെ തുടർന്ന് ആരെക്കപ്പ് ആദിവാസി കുടിയിലെ 12 ഓളം കുടുംബങ്ങൾ ആരെക്കാപ്പിൽ നിന്ന് ഏതാനും മാസങ്ങൾക്ക് മുന്നേ പാലായനം ചെയ്ത് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുകയാണ്. ഇവരുമായി ഇടമലയാർ ഐ ബി യിൽ മന്ത്രി ചർച്ച ചെയ്തത്.

അടിസ്ഥാന പ്രശ്നങ്ങളിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അറാക്കാപ്പ് ആദിവാസി കുടുംബങ്ങളുടെ കദനകഥ പുറംലോകമറിഞ്ഞത് ഉരുവിട്ടു സമരം ചെയ്യുന്ന 12 കുടുംബങ്ങളിലൂടെയാണ്. ജൂലൈ ആറാം തീയതി സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്ന ആളുകളിലൂടെയാണ് അറാക്കാപ്പിലെ ദുരിതകഥ പുറംലോകം അറിഞ്ഞത്. അറാക്കാപ്പിലെ ആദിവാസി കുടുംബങ്ങളുടെ കഥകൾ നിയമസഭയിൽ ഉൾപ്പെടെ ചർച്ചയ്ക്ക് വന്നപ്പോഴാണ് മന്ത്രിതലത്തിൽ ഇതിന് നടപടികൾ ഉണ്ടാകുന്നത്. ഉരുവിട്ട് ഇറങ്ങിവന്ന് ആദിവാസി കുടുംബങ്ങളുമായി പലവട്ടം ഉന്നത അധികാരികൾ ചർച്ച നടത്തിയപ്പോഴും എല്ലാം പരാജയമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളിയാഴ്ച മന്ത്രിയും ജില്ലാ കളക്ടറും, ഡി എഫ്. ഓ യും ഉൾപ്പെടെ ഉന്നതതല സംഘം നേരിട്ട് അറാക്കാപ്പ് സന്ദർശിച്ചത്.

ഇടമലയാറിൽ എത്തിയ മന്ത്രിയും സംഘവും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളുടെ പ്രതിനിധികളുമായി ചർച്ച ചെയ്തു. അറാക്കാപ്പിന്റെ പ്രധാന പ്രശ്നമായ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയിട്ടാണ് താൻ വരുന്നതെന്ന് പലവട്ടം ആവർത്തിച്ചു പറഞ്ഞിട്ടും, ആദിവാസി മേഖലയിൽ സർക്കാരിന്റെ കരുതലിന്റെ വ്യക്തമായ ഉറപ്പു കൊടുത്തിട്ടും അനുകൂലമായ ഒരു നിലപാട് സമര നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ചർച്ച മുഴുമിപ്പിക്കാൻ ആകാതെ ഇറങ്ങി പോക്കായിരുന്നു ഫലം. ഇനിയൊരു തിരിച്ചുപോക്ക് അറാക്കാപ്പിലേക്ക് ഇല്ല എന്ന് സമര നേതാക്കൾ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.

46 കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ നെറികേട് ആണെന്ന് മന്ത്രി വീണ്ടും അവരെ ഓർമ്മിപ്പിച്ചു. നിങ്ങൾ തിരിച്ചു ആരെക്കപ്പിലേക്ക് മടങ്ങണം എന്ന് ആവർത്തിച്ച് മന്ത്രി പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല.കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി തങ്ങൾ ഇവിടെ തുടരില്ല എന്ന് ആദിവാസി നേതാക്കളും പറയുമ്പോഴും, തിരികെ അരക്കാപ്പിലേക്ക് ഇല്ല എന്നതിൽ ഉറച്ചു നിൽക്കുന്നു . സമരം ചെയ്യുന്ന കുടുംബങ്ങൾ ഇനിയെങ്ങോട്ട് എന്നുള്ളതാണ് അടുത്ത ചോദ്യം? അതിൽ ഇതുവരെയും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല? മറ്റൊരു കുടിൽ ഭൂസമരത്തിനും കേരളം സാക്ഷി ആകുമോ ? ഇനിയുള്ള നാളുകൾ സംഘർഷഭരിതമാകുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...