ഇടമലയാർ : പുലി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രകാരനായ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്. ഇടമലയാർ ഡാമിനു സമീപം എണ്ണ കല്ല് ഭാഗത്തു വച്ചാണ് പുലിറോഡിനു കുറുകെ ചാടിയത്. ഇതു കണ്ട് പേടിച്ചാണ് സ്കൂട്ടറിൽ യാത്ര ചെയ്ത ഫോറസ്റ്റ് വാച്ചർക്ക് ഗുരുതരമായി പരിക്കേേറ്റ്. വടാട്ടുപാറ കിഴക്കേചാലിച്ചിറ പൊടിയൻ രാമനാണ്(58) പരുക്കേറ്റ് ആശുപത്രിയിൽ ഉപ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ പൊടിയൻ ജോലിക്കായി പോകുമ്പോളായിരുന്നു സംഭവം നടന്നത്. ഇടമലയാർ ഡാമിന് ഉദ്ദേശം 200 മീറ്റർ ഇപ്പുറം എത്തിയപ്പോൾ റോഡരികിൽ പുലി നിൽക്കുന്നതായി പൊടിയൻ കണ്ടിരുന്നു. ബൈക്ക് പുലിയുടെ സമീപം എത്തിയതും പുലി റോഡിന് കുറുകെ ചാടി എതിർദിശയിലെ വനഭാഗത്തേക്ക് ഓടിമറഞ്ഞു. പുലി ചാടുന്നതുകണ്ട് വെപ്രാളത്തിനിടെ വേഗത്തിലായിരുന്ന ബൈക്ക് ബ്രേക്കിട്ടപ്പോൾ റോഡിൽ തെന്നിമറിയുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വീഴ്ചയിൽ പൊടിയന്റെ ഇടതുകവിളിന് സാരമായി പരിക്കേറ്റു.
