കോതമംഗലം: ഇടമലയാർ ഡാം നാളെ തുറക്കാൻ സാധ്യതയുള്ളതിനാൽ, ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് RDO – യുടെ നേതൃത്വത്തിൽ ഇന്ന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. ദുരന്ത സാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളപ്പൊക്കത്തിനും, മലയിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനും, വാഹനത്തിൽ മൈക്ക് അനൗൺസ്മെൻ്റ് നടത്താനും യോഗം തീരുമാനിച്ചു.
ഡാം നാളെ തുറക്കേണ്ടി വന്നാൽ ഏതു സാഹചര്യവും നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും, എല്ലാ സർക്കാർ വകുപ്പുകളുയും ഏകോപിപ്പിച്ചു കൊണ്ടുള്ള സജ്ജീകരണങ്ങൾ പൂർത്തിയായെന്നും RDO PM അനി പറഞ്ഞു. കോതമംഗലം തഹസിൽദാർ റേച്ചൽ K വർഗീസ്, LR തഹസിൽദാർ നാസർ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.