Connect with us

Hi, what are you looking for?

NEWS

പുനരധിവസിപ്പിക്കണം; കടുത്ത തീരുമാനവുമായി അറാക്കാപ്പ് ആദിവാസികൾ.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : സർക്കാർതലത്തിൽ ഇടപെട്ട് തങ്ങളെ പുനരധിവസിപ്പിച്ച ഇല്ലായെങ്കിൽ നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങില്ല എന്ന് അറാക്കാപ്പ് ആദിവാസി കുടുബങ്ങൾ. ജൂലൈ ആറാം തീയതി ജീവൻ പണയം വച്ച് 28 കിലോമീറ്റർ പുഴയിലൂടെ തുഴഞ്ഞ് ഇടമലയാറിന്റെ തീരമണഞ്ഞവരാണിവർ. വൈശാലി ഗുഹക്ക് സമീപം കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് താമസിപ്പിച്ച സ്ഥലമാണ് ട്രൈബൽ ഹോസ്റ്റൽ. നവംബർ ഒന്നാം തീയതി സ്കൂളുകൾ തുറക്കുന്നതിനോട് അനുബന്ധിച്ച് ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾ എത്തും. അതിനു മുന്നോടിയായി ട്രൈബൽ ഹോസ്റ്റൽ ഒഴിയണം എന്നുള്ള കത്ത് ട്രൈബൽ ഡിപ്പാർട്ട്മെന്റ് ഭാഗത്തുനിന്നും ഊരിലെ മൂപ്പന് കിട്ടിക്കഴിഞ്ഞു.

ഇരുപത്തിയഞ്ചാം തീയതിക്ക് മുന്നോടിയായി തീരുമാനമറിയിക്കണമെന്നാണ് ട്രൈബൽ ഓഫീസർ അറിയിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ നേരിട്ടുവന്ന് തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഹോസ്റ്റലിൽ നിന്നും ഒഴിയില്ല എന്ന ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം പറയുന്നു. നാളിതുവരെ യാതൊരുവിധ നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇറങ്ങിപ്പോകാൻ വേറെ ഇടവുമില്ല. ജില്ലാ കളക്ടർ നേരിട്ട് വരുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം, തങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഞങ്ങൾ സ്വമേധയാ ഇവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചിട്ടില്ല. പൊലിസ് എത്തി ബലമായി ഇറക്കി വിട്ടോട്ടെ എന്നാണ് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ പറയുന്നത്.

ജില്ലാ കലക്ടർ ഇടപെട്ട് ആദിവാസികൾക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കണം, ആദിവാസികളെ പറഞ്ഞു പറ്റിക്കാൻ ഇനിയും അനുവദിക്കില്ല. ലക്ഷ്യം കാണുന്നതുവരെ അറാക്കാപ്പ് ആദിവാസി കുടുംബങ്ങൾ ഇവിടെത്തന്നെ ഉണ്ടാകുമെന്ന് ആദിവാസി ഐക്യവേദി പ്രസിഡന്റ്‌ ചിത്ര നിലബൂർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

പൂയംകുട്ടി: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽ പെട്ട ബിജുവിൻ്റെ(രാധാകൃഷ്ണൻ 35) മൃതദേഹം കണ്ടെത്തി. ആറാം ദിവസമാണ് കണ്ടെത്തിയത്. ഇന്ന് (30/06/2025) രാവിലെ പൂയംകുട്ടി ഭാഗത്ത് നിന്നും താഴേക്ക് ഒഴുകുന്ന...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം: മണികണ്ഠന്‍ചാലില്‍ പാലം നിര്‍മിക്കണമെന്ന നാട്ടുകാരുടെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ എംഎല്‍എയും സര്‍ക്കാരും അവഗണിച്ചതിന്റെ ഫലമാണ് ചപ്പാത്തില്‍നിന്ന് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബിജുവിനെ കാണാതായതെന്ന് യുഡിഎഫ് ജില്ല കണ്‍വീനര്‍ ഷിബു തെക്കുംപുറം. മഴ പെയ്താല്‍...

NEWS

കോതമംഗലം: കനത്ത മഴയെതുടര്‍ന്ന് കുട്ടന്പുഴ പഞ്ചായത്ത് 15-ാം വാര്‍ഡ് നൂറേക്കറില്‍ വീടിന്റെ സംരക്ഷണ ഭിത്തി സമീപവാസികകളുടെ വീടുകള്‍ക്ക് സമീപത്തേക്ക് ഇടിഞ്ഞു വീണു. പയ്യപ്പിള്ളി ചിന്നമ്മ റാഫേലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് അയല്‍വാസികളായ പാറമേല്‍...

NEWS

കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ബിജുവിനായി പൂയംകുട്ടിപുഴയില്‍ രണ്ടാം ദിവസവും നടത്തിയ ഊര്‍ജ്ജിത തെരച്ചിലും വിഫലമായി.മണികണ്ഠന്‍ചാല്‍ വര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കില്‍പെട്ടത്. സ്വകാര്യബസ് തൊഴിലാളിയായ ബിജു...

NEWS

കോതമംഗലം – കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയിൽ കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ യെത്തിയ ആനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പന്തപ്ര ഉന്നതിയിലെ ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ...

NEWS

കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം-...

error: Content is protected !!