കോതമംഗലം :ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റി തടത്തിക്കവലയിൽ ജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ ആദ്യ കണ്ണിയായി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി ജയകുമാർ, ബ്ലോക്ക് പ്രസിഡന്റ് കെ എൻ ശ്രീജിത്ത്, ട്രഷറർ ടി എ ഷാഹിൻ, ഇ ജി വിഷ്ണു നമ്പൂതിരി എന്നിവർ മനുഷ്യ ചങ്ങലയുടെ ഭാഗമായി. പൊതുയോഗത്തിൽ വാർഡ് മെമ്പർ അരുൺ സി ഗോവിന്ദൻ അധ്യക്ഷനായി. കെ ജി ചന്ദ്രബോസ്, സി എസ് സൂരജ്,ജിബിൻ ജോസ്, എസ് സുബിൻ, ഉമേഷ് ഉണ്ണി എന്നിവർ സംസാരിച്ചു. ചങ്ങലയിൽ അണിനിരന്നവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
