Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പതിനാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തിരുപ്പൂര്‍ പരപ്പാളയം കുമാരസ്വാമി ലേഔട്ടില്‍ സന്തോഷ് (36), പാലക്കാട് കുഴല്‍മന്ദം ചിതലി മരത്തക്കാട് രതീഷ് അയ്യപ്പന്‍ (45) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. മിനി പിക്കപ്പ് വാനിലാണ് കഞ്ചാവ് കടത്തിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാത്രി പ്രധാന പാതയിലൂടെ വരികയായിരുന്ന വാഹനത്തെ ചേലാമറ്റത്ത് പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഊടുവഴിയിലേക്ക് അമിത വേഗതയില്‍ പാഞ്ഞു പോവുകയായിരു’ന്നു. പിന്തുടര്‍ന്ന് പോലീസ് സാഹസികമായാണ് ഇവരെ പിടികൂടിയത്.

ഒഡീഷയില്‍ നിന്ന് മൂവായിരം രൂപയ്ക്ക് വാങ്ങി ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വില്‍പ്പന. പച്ചക്കറി വ്യാപാരത്തിന്റെ മറവിലാണ് കച്ചവടം .പിക്കപ്പ് വാനില്‍ മറ്റ് പെട്ടികളുടെ ഒപ്പമാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പ്രത്യേകം പാക്ക് ചെയ്ത നിലയിലായിരുന്നു . ഇടയ്ക്ക് വച്ച് കഞ്ചാവ് പായ്ക്കറ്റ് ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷിക്കുന്നു. സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണ് പിടിയിലായ രണ്ടുപേരും. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ എ.എസ്.പി ശക്തി സിംഗ് ആര്യ, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജെ.ഉമേഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, സബ് ഇന്‍സ്‌പെക്ടര്‍ പി.എം റാസിഖ്, ഡാന്‍സാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

error: Content is protected !!