Connect with us

Hi, what are you looking for?

NEWS

വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിന് പിടിവാശി;  കോതമംഗലം റവന്യുടവർ ആളൊഴിഞ്ഞ് മാറാലകെട്ടി നശിക്കുന്നു

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു.
ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില മന്ദിരത്തിന്‍റെ ഏറിയ പങ്കും കാലിയായി കിടക്കുകയാണ്.കോതമംഗലത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും മുമ്പ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്.നഗരത്തിൽ ഹൈറേഞ്ച് ബസ്സ്റ്റാൻ്റിന് ചേർന്ന്  മിനി സിവില്‍ സ്റ്റേഷന്‍ വന്നതോടെ ഓഫിസുകളെല്ലാം അവിടേക്ക് മാറ്റി.ഇതോടെയാണ് ഹൗസിംഗ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള റവന്യുടവറില്‍ നിന്ന്  ആളൊഴിഞ്ഞത്.ഒരു കാലത്ത് താലൂക്കിന്‍റെ ഭരണസിരാകേന്ദ്രമായിരുന്ന മന്ദിരത്തില്‍ ഇപ്പോള്‍  ഏതാനും വ്യാപാരികളും സംരംഭകരും മാത്രമാണുള്ളത്.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താലാണ് കച്ചവടക്കാരും മറ്റ് സംരംഭകരും ഇവിടെ സ്ഥാപനങ്ങള്‍ തുടങ്ങിയത്.അന്ന് വന്‍തിരക്കും ഉണ്ടായിരുന്നു.
പിന്നീട് സര്‍ക്കാര്‍ ഓഫിസുകള്‍ ഒഴിഞ്ഞതോടെ ഈ സ്ഥാപനങ്ങളുടെ അവസ്ഥയും അധോഗതിയായി.വരുമാനം ഗണ്യമായി കുറഞ്ഞ്പ്പോഴും ഹൗസിംഗ് ബോര്‍ഡ് വാടകനിരക്കില്‍ മാറ്റംവരുത്താനും തയ്യാറായില്ല.വാടകക്കാര്‍ പല തവണ സമീപിച്ചെങ്കിലും ഹൗസിംഗ് ബോര്‍ഡ് ഇളവ് നല്‍കില്ലെന്ന പിടിവാശിയില്‍ തന്നെ തുടരുകയാണ്.വരുമാനമില്ലാതായെങ്കിലും സ്ഥാപനം തുടങ്ങിപോയി എന്ന കാരണത്താല്‍മാത്രമാണ് പലരും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നത്.2000 ത്തില്‍ ആണ് റവന്യുടവര്‍ സ്ഥാപിതമായത്.സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ഹൗസിംഗ് ബോർഡ് വാടക ഈടാക്കിയിരുന്നു.ഇക്കാരണത്താലാണ് റവന്യു വകുപ്പിന് കീഴില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ച് ഓഫിസുകള്‍ മാറ്റിയത്.ഇവിടെ വാടകയില്ലാതെയാണ് ഓഫിസുകള്‍ക്ക് പ്രവര്‍ത്തിക്കുന്നത്.റവന്യുടവറില്‍ ഇരുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൂള്ള ഓഫിസ് സൗകര്യമാണ് വെറുതെ കിടക്കുന്നത്. ഓഫിസുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത റവന്യുടവര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന് അനുയോജ്യമല്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഏറെ അനുയോജ്യം.വിവിധ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പലരും ഹൗസിംഗ് ബോര്‍ഡിനെ സമീപിക്കുന്നുണ്ടെങ്കിലും ഹൗസിംഗ് ബോര്‍ഡുമായി ധാരണയിലെത്താന്‍ കഴിയുന്നില്ല.ഉയര്‍ന്ന വാടകനിരക്കാണ് സംരംഭകരെ അകറ്റുന്നത്.വന്‍ നഷ്ടം നേരിട്ടിട്ടും വിട്ടുവീഴ്ചക്ക് ഹൗസിംഗ് ബോര്‍ഡ് തയ്യാറാകത്തത് വിചിത്രമാണ്.വാടകയിനത്തില്‍ ലഭിക്കേണ്ട ലക്ഷകണക്കിന് രൂപയാണ് വര്‍ഷംതോറും ഹൗസിംഗ് ബോര്‍ഡ് നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നത്.സമീപകാലത്ത് എംഎല്‍എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പരിസരം മോടിപിടിപ്പിച്ചിരുന്നു.എന്നാൽ കാലാകാലങ്ങളിൽ ആവശ്യമായ മെയിൻറനൻസ് നടത്തുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.
വാടകയിലും മറ്റ് വ്യവസ്ഥകളിലും ഇളവ് വരുത്തി സംരംഭകരെ ആകര്‍ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാരില്‍ നിന്നും ഹൗസിംഗ് ബോര്‍ഡില്‍ നിന്നും ഉണ്ടാകേണ്ടത്.റവന്യുടവര്‍ സജീവമായാല്‍ നിരവധി പേര്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാകും.മന്ത്രിമാരെയടക്കം നേരില്‍കണ്ട് ആവശ്യം ഉന്നയിച്ചിട്ടും അനുകൂല തീരുമാനമുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി. 80 വർഷം പഴക്കമുള്ള പാലയും ആൽമരവും...

NEWS

കോതമംഗലം: കോതമംഗലം എം. എ. കോളേജ് റിട്ട. ഉദ്യോഗസ്ഥൻ സബ് സ്റ്റേഷൻ പടി ഇലവനാട് നഗറിൽ മാലിയിൽ എം. എ. ദാസ് (84) അന്തരിച്ചു.സംസ്കാരം തിങ്കൾ വൈകിട്ട് 3 മണിക്ക് വസതിയിലെ ശു...

NEWS

കോതമംഗലം:  ചെറുവട്ടൂർ സ്വദേശി സിപിഐയുടെ യുവ നേതാവായിട്ടുള്ള പി കെ രാജേഷ് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗമായി തിരഞ്ഞെടുത്തു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് സംസ്ഥാന കൺട്രോൾ കമ്മീഷൻ...

NEWS

കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...

NEWS

  കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ...

NEWS

കോതമംഗലം : അഖില കേരള നീന്തൽ മത്സരം “ദി ഷാർക്ക് ചലഞ്ച് 2025” കോതമംഗലം എം എ കോളേജ് സ്വിമ്മിംഗ് പൂൾ കോംപ്ലക്സിൽ സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.എം...

NEWS

കോതമംഗലം: കോട്ടപ്പടി വില്ലേജ് പരിധിയിൽ വില്ലേജ് ഓഫീസിന് 500 മീറ്റർ പരിധിയിൽ തോടു കൈയ്യറി നിലം നികത്താൻ നീക്കം. ഏകദേശം 5 മീറ്ററിലധികം വീതിയുള്ള തോട് കൈയ്യേറി മണ്ണിട്ട് നികത്താനാണ് നീക്കമെന്നാണ് നാട്ടുകാർ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

error: Content is protected !!