കോതമംഗലം : തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വാരപ്പെട്ടി പിടവൂരിൽ വീട് തകർന്നു. പിടവൂർ മംഗലത്ത് ഷമീറിൻ്റെ വീടാണ് രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും മരങ്ങൾ വീണ് തകർന്നത്. ഷമീറും, കുടുംബവും ആശുപത്രിയിൽ പോയ സമയത്താണ് മരങ്ങൾ വീണ് വീട് തകർന്നത്. അതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
സമീപത്തെ പറമ്പിലെ റബർ മരവും, പ്ലാവുമാണ് വീടിനു മുകളിലേക്ക് കടപുഴകിയത്. ഷീറ്റും, ഓടും ഉപയോഗിച്ച് മേഞ്ഞിരുന്ന വീടിൻ്റെ മേൽക്കൂര പൂർണമായി തകർന്നു. വീട്ടുപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. ജനപ്രതിനിധികളും റവന്യു അധികൃതരും സ്ഥലെത്തെത്തി.
