കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ 607 പേരാണ് ഹോം – പെയ്ഡ് ക്വാറൻ്റയിനുകളിലായി കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് 81,വാരപ്പെട്ടി പഞ്ചായത്ത് 57,കോട്ടപ്പടി പഞ്ചായത്ത് 27,പിണ്ടിമന പഞ്ചായത്ത് 45,കീരംപാറ പഞ്ചായത്ത് 41,കുട്ടമ്പുഴ പഞ്ചായത്ത് 30,പല്ലാരിമംഗലം പഞ്ചായത്ത് 48,കവളങ്ങാട് പഞ്ചായത്ത് 112,കോതമംഗലം മുൻസിപ്പാലിറ്റി 132 എന്നിങ്ങനെ 573 പേർ ഹോം ക്വാറന്റയ്നിൽ കഴിയുന്നുണ്ട്. ഇതു കൂടാതെ മണ്ഡലത്തിൽ നിന്നുള്ള 34 പേർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പെയ്ഡ് ക്വാറന്റയ്നിൽ കഴിയുന്നതുമടക്കം 607 പേരാണ് മണ്ഡലത്തിൽ നിന്നും ക്വാറന്റയ്നുകളിൽ കഴിയുന്നത്.
അതോടൊപ്പം കവളങ്ങാട് പഞ്ചായത്തിൽ 8 പേരും,പല്ലാരിമംഗലം പഞ്ചായത്തിൽ 2 പേരും,വാരപ്പെട്ടി പഞ്ചായത്തിൽ ഒരാളും അടക്കം 11 പേർക്ക് സമ്പർക്കം വഴിയും,കോതമംഗലം മുൻസിപ്പാലിറ്റിയിൽ വിദേശത്ത് നിന്നെത്തിയ 4 പേർക്കും അടക്കം 15 പേർ കോവിഡ് സ്ഥിതീകരിച്ച് ചികിത്സയിൽ കഴിയുന്നുണ്ടെന്നും എംഎൽഎ അറിയിച്ചു.എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.