പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർദ്ധന യുവതിയുടെ വിവാഹത്തിന് ഹീറോ യംഗ്സ് ക്ലബ്ബ് ധനസഹായംനൽകി. ഹീറോയംഗ്സ് ക്ലബ്ബിന്റെ ചീഫ് കോർഡിനേറ്റർ യു എച്ച് മുഹിയുദ്ധീൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസിന് ധനസഹായം കൈമാറി. ക്ലബ്ബ്സെക്രട്ടറി ഷിജീബ്സൂപ്പി, ചാരിറ്റിഹാൻഡ് ഓർഗനൈസർ ഹക്കീം മുഹമ്മദ്, മുൻസെക്രട്ടറി കെ എം ഷമീർ, റഫീഖ് കൊടുത്താപ്പിള്ളിയിൽ എന്നിവർ സന്നിഹിതരായി.

You must be logged in to post a comment Login