കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, പുല്ലുവഴിച്ചാല്‍ ജനവാസമേഖലകളില്‍ കുട്ടിയാനകളുള്‍പ്പെടെയുള്ള കാട്ടാനക്കൂട്ടം ഇറങ്ങിയത് പ്രദേശ വാസികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി എത്തിയ എട്ടു കാട്ടാനകള്‍ ഇന്നലെ രാവിലെയും കൃഷിയിടങ്ങളില്‍ തന്നെ തുടരുകയായിരുന്നു. രാവിലെ എട്ടോടെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ നിന്ന് പോയത്. മുന്‌പൊക്കെ നേരം പുലരുംമുന്‌പേ ആനക്കൂട്ടം പ്ലാന്റേഷനിലേക്ക് മടങ്ങുമായിരുന്നു. അതിന് മാറ്റംവരികയാണോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പുല്ലുവഴിച്ചാല്‍ ഭാഗത്ത് വിവിധയിടങ്ങളില്‍ ആനക്കൂട്ടം കൃ ഷി നശിപ്പിച്ചിട്ടുണ്ട്. അങ്ങാടശേരി സോമന്റെ കൃഷിയിടത്തിലെ നിരവധി വാഴകളും പൈനാപ്പിളും ഉള്‍പ്പെടെയുള്ള കൃഷികളും നശിപ്പിച്ചു.
