കോതമംഗലം : കോതമംഗലം നിവാസികൾക്ക് തങ്ങളുടെ നഗരവും ഭൂപ്രകൃതിയും ആകാശക്കാഴ്ചയിൽ കാണുവാൻ എം എ എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗമാണ് സൗകര്യമൊരുക്കിയത് . ഇന്നലെയും ഇന്ന് ശനിയാഴ്ചയുമാണ് ഹെലിഹോപ്റ്റർ യാത്ര ഒരുക്കുന്നത്. കോളേജിലെ വാർഷിക ടെക് ഫെസ്റ്റായ തകഷകിന്റെ ഭാഗമായാണ് ഹെലിഹോപ്റ്റർ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. പതിനച്ചു മിനിറ്റ് നീണ്ടു നിൽക്കുന്ന യാത്രയ്ക്ക് 2500 രൂപയാണ് ചെലവ് വരുക. എം എ കോളേജിലെ വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഏവിയേഷൻ മേഖലയിലെ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി വർക്ക്ഷോപ്പും അധികാരികൾ ഒരുക്കിയിട്ടുണ്ട്. കോളേജ് ഗ്രൗണ്ടിൽ നിന്നുമാണ് ഹെലിഹോപ്റ്റർ യാത്ര ആരംഭിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ചിറ്റ്സൺ ഏവിയേഷൻ എന്ന സ്വകാര്യ ചാർട്ടേർഡ് കമ്പനിയുടെ ഹെലിഹോപ്റ്റർ ആണ് സവാരി നടത്തുന്നത്. എം.എ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് ഫ്ളാഗ് ഓഫ് നിർവഹിച്ചതോടുകൂടി സവാരിക്ക് തുടക്കമായി. ഇന്ന് ശനിയാഴ്ച്ച വൈകിട്ടോടുകൂടി ഹെലിഹോപ്റ്റർ സവാരി അവസാനിക്കും.
You must be logged in to post a comment Login