കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ
നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് .
ദേശീയപാതയിൽ പലയിടത്തും ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏറ്റവും മണ്ണിടിഞ്ഞിട്ടുള്ളത് നേര്യമംഗലം ആറാം മൈലിന് സമീപമാണ്. ഇത് നിലവിൽ ഗതാഗതത്തിന് തടസമായിട്ടില്ല. എന്നാൽ കനത്ത
മഴ ഇപ്പോഴത്തെ അവസ്ഥയിൽ തുടർന്നാൽ മണ്ണിടിയുന്നതിൻ്റെ വ്യാപ്തി വർദ്ധിക്കുവാനും ദേശീയ പാതയിലൂടെയുള്ള ഭാഗികമായി തടസപ്പെടുവാനും സാധ്യത ഉണ്ട്.
