പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളാരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ്കെട്ട് ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ തകർന്നു. 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തിലുള്ള കരിങ്കൽ കെട്ടാണ് തകർന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർമാരായ റിയാസ് തുരുത്തേൽ,
കെ എം അബ്ദുൾ കരീം, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്രാഞ്ച് സെക്രട്ടറി ജോസ് വർഗ്ഗീസ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എ പി മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
