കോതമംഗലം : കനത്ത മഴയിൽ റോഡിൽ വെള്ള പൊക്കമുണ്ടായതാണ് കാർ മുങ്ങുന്നതിന് കാരണമായത്. കുട്ടംമ്പുഴ – പിണവൂർ കുടി റോഡിൽ പന്തപ്ര ജഗ്ഷനിലാണ് കാർ വെള്ളത്തിൽ മുങ്ങിയത്. പിണവൂർ കുടിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന യാത്രക്കാരുടെ വാഹനം റോഡിൽ വെള്ളത്തിൽ മുങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. മഴ ശമിച്ചപ്പോൾ വെളളമിറങ്ങിയ തോടെ കാർ കയറ്റി കൊണ്ടുപോകുകയായിരുന്നു.

കുട്ടംമ്പുഴ പിണവൂർ കുടി റോഡിൽ ശക്തമായ മഴയിൽ വെള്ളം പൊങ്ങുന്നത് പതിവാണ്. സർവീസ് ബസുകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റോഡിലെ വെളള പൊക്കത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.



























































