പല്ലാരിമംഗലം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ മഴയെത്തുടർന്ന് വീടിന്റെ സംരക്ഷണഭിത്തി . ഇടിഞ്ഞ് വീണു. പല്ലാരിമംഗലം രണ്ടാം വാർഡ് ഏണിയാലിൽ ലൈലയുടെ വീട്ടിന്റെ പിൻഭാഗത്തെ സംരക്ഷണഭിത്തിയാണ് പതിനഞ്ചടി താഴ്ചയിലേക്ക് ഇടിഞ്ഞ് വീണത്. വീടിന്റെ നിലനില്‌പിന് ഭീക്ഷണിയാകുന്ന തരത്തിൽ പിൻ ഭാഗത്തെ മുറ്റംമുഴുവനായി ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ കെ എം മൈതീൻ, എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് നഷ്ടം തിട്ടപ്പെടുത്തി നിർധന കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
