Connect with us

Hi, what are you looking for?

NEWS

കനത്ത മഴ, റോഡിൽ മലവെള്ളം; മൂന്നാർ, ഇടുക്കി പോകുന്നവർ ജാഗ്രത പുലർത്തുക

നേര്യമംഗലം : കനത്ത മഴയെത്തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശിയ പാതയുടെ ഭാഗമായ നേര്യമംഗലം – ഇരുമ്പുപാലം റോഡിലൂടെ മലവെള്ളം ആർത്തലച്ചു ഒഴുകിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇന്ന് ഞായറാഴ്ച്ച വൈകിട്ട് കനത്ത മഴയാണ് ഈ ഭാഗത്തുമുണ്ടായത്. അടിമാലി മൂന്നാർ പോകുന്നവരും തിരിച്ചു വരുന്ന യാത്രക്കാരും മലവെള്ള പാച്ചലിൽ അകപ്പെടുകയും ചെയ്തു.

നേര്യമംഗലം നീണ്ടപാറ മേഖലയിലും കനത്ത മഴയാണുണ്ടായത്. ശക്തമായ മഴയെത്തുടർന്ന് മലവെള്ളം കുത്തിയൊലിച്ചു വന്നത് മൂലം നേര്യമംഗലം – ഇടുക്കി പ്രധാന റോഡിലെ നീണ്ടപാറ വായനശാലപ്പടിക്ക് സമീപം റോഡ് ഭാഗികമായി കുത്തിയൊലിച്ചു പോകുകയും ചെയ്‌തു.

ഇന്ന് വൈകിട്ട് പെയ്ത കനത്ത മഴയിൽ കുട്ടമ്പുഴ-പിണവൂർകുടി റോഡിലെ ചപ്പാത്തുകൾ മുങ്ങി ഗതാഗതതടസ്സം നേരിട്ടു. നിരവധി വിനോദ സഞ്ചാരികളും നാട്ടുകാരും മറുകര കടക്കാനാകതെ റോഡിൽ കുടുങ്ങി. ഈ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത്. പിണവൂർകുടിക്ക് പോകേണ്ടവരും മാമലക്കണ്ടം വഴി കോതമംഗലം ഭാഗത്തേക്ക് പോകേണ്ടവരും ചപ്പാത്തുകൾ വെള്ളത്തിൽ മുങ്ങിയത് മൂലം വഴിയിൽ കുടുങ്ങി.

You May Also Like

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കവളങ്ങാട് : നേര്യമംഗലത്തിന് സമീപം നീണ്ടപാറയിൽ കാട്ടാന ശല്യം പതിവായി, ഇന്നും ഈ മേഖലകളിൽ കാർഷിക വിളകൾ നശിപ്പിച്ചു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നാശം വരുത്തുന്നത്....