Connect with us

Hi, what are you looking for?

CHUTTUVATTOM

കക്കാട്ടൂര്‍ പാടശേഖരത്ത് കൊയ്ത്തുത്സവം നടത്തി

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം വരുന്ന കക്കാട്ടൂര്‍ പാടശേഖരത്ത് കൃഷി ഇറക്കിയത്.

യന്ത്രവല്‍ക്കരണം സാധ്യമാക്കിയാണ് കൃഷിപ്പണി നടത്തിയത്. സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി കര്‍ഷര്‍ക്ക് വലിയ ആശ്വാസമായിരുന്നു. അവശേഷിക്കുന്ന തരിശ് ഭൂമിയും കൃഷിയോഗ്യമാക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന് ആന്റണി ജോണ്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നയത്തിനെ ചേര്‍ത്ത്പിടച്ച കര്‍ഷകരേയും വാരപ്പെട്ടി കൃഷി ഓഫീസിലെ ജീവനക്കാരേയും എംഎല്‍എ അഭിനന്ദിച്ചു. കൃഷി ഓഫിസര്‍ സൗമ്യ സണ്ണി, കൃഷി അസിസ്റ്റന്റ് സീജ ഇ.എസ്, കര്‍ഷകരായ എം.വി തോമസ്, എല്‍ദോസ് കൊയക്കാട്ട്, എം.പി എല്‍ദോസ്, എം.ജെ പൗലോച്ചന്‍, മനോജ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ടൗണിന് സമീപം കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി. നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപം ഡോ. നജീബിന്റെ വീട്ടിലെ കിണറിലാണ് മ്ലാവ് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ കിണറിന്റെ മറ കീറി കിടക്കുന്നത്...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് വീടിൻ്റെ അടുക്കളയുടെ വർക്ക് ഏരിയയിൽ സ്ലാബുകൾക്കിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെണ്ടുവഴി, ചാലിങ്കൽ നഗർ മൂഴിയിൽ മണിയുടെ വീടിൻ്റെ അടുക്കള ഭാഗത്ത് സന്ധ്യയോടെയാണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധൻ...

ACCIDENT

കോതമംഗലം: കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കോഴിപ്പിള്ളി സ്വദേശി ഷമീറിനെ പരിക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോതമംഗലത്ത് നിന്ന്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, ചാമപ്പാറയില്‍ വീടിനു നേരെ വീണ്ടും കാട്ടാനയാക്രമണം. വീടിനും, വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശം. മാമലക്കണ്ടം, ചാമപ്പാറ സ്വദേശി ഡെനീഷ് ജോസഫിന്റെ വീടിനു നേരെയാണ് ചൊവ്വാഴള്ച പുലര്‍ച്ചെ കാട്ടാനക്കൂട്ടം ആക്രമണം...

error: Content is protected !!