കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം കിടക്കുന്ന വൻമരത്തിൽ തങ്ങി നിൽക്കുന്ന പാഴ് വസ്തുക്കൾ ആണ് പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിത കർമ്മ സേന ശേഖരിച്ച് എംസിഎഫ് ലേക്ക് മാറ്റിയത്.
പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട് നടപ്പാക്കി വരുന്നതിൻ്റെ ഭാഗമായാണ് മഴക്കാല പൂർവ്വ ശുചീകരണം നടത്തിയത്. മഴവെള്ളം തടസ്സം കൂടാതെ ഒഴുക്കികളയാനും മാലിന്യ മുക്തം നവകേരളം വൃത്തിയുള്ള വാരപ്പെട്ടി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം എന്ന ലക്ഷ്യം മുൻനിർത്തി പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കുന്ന പ്രോജക്ടുകൾ രണ്ടാം വർഷവും മുന്നോട്ട് കൊണ്ട് പോകുന്നതിന്റെ ഭാഗമാണീ ശുചീകരണം എന്ന്പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ പറഞ്ഞു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത് പഞ്ചായത്ത് അംഗങ്ങളായ ഏയ്ഞ്ചൽ മേരി ജോബി കെ കെ ഹുസൈൻ സാക്ഷരത പ്രേരക് വി എസ് ശാലിനി കൺസോർഷ്യം സെക്രട്ടറി മഞ്ജു ബൈജു ഹരിത കർമ്മ സേനാംഗങ്ങൾ റസിയ യൂനുസ് , ആൻസി , പ്രിയ സജി, മോളി,
നസീമ ജിൻസ്,ലീല, വിജയലക്ഷ്മി,ബിനി രാഹുൽ,ഷൈബി, ശ്രീലത ബിജു,ഓമന തങ്കപ്പൻ
സൗമ്യ ഗിരീഷ് ,വിജയൻ,മീരാൻ,അസീന ,ലൈല എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.