കോതമംഗലം. ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഹരിതകർമ്മ സേനാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം അഡ്വ. ടി വി അനിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം ഹരിത കർമ്മ സേനാംഗങ്ങൾക്ക് മൊമെന്റോയും ഓണക്കോടിയും വിതരണം ചെയ്തു.
ഹരിത കർമ്മ സേനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം എം കുഞ്ഞമൈതീൻ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ഹരിത കർമ്മ സേന പഞ്ചായത്ത് കോ ഓർഡിനേറ്റർ സൽമ ലത്തീഫ്, ലൈബ്രറി ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികളായ പ്രിൻസ് രാധാകൃഷ്ണൻ, സാബു മാത്യു, കെ എ യൂസഫ്, ഉമാ ഗോപിനാഥ്, കെ ഇ ഹസ്സൻ എന്നിവർ പ്രസംഗിച്ചു.
