കോതമംഗലം : എന്റെ നാട് മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കായി കൈത്താങ്ങ് – പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 15,000 മുതൽ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കുന്നതാണ് പദ്ധതി. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തിരിച്ചടവിന് സാവകാശമുണ്ടാകും. വനിതകളെ സാമ്പത്തികമായി സ്വയം പര്യാപ്തതയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
മുനിസിപ്പൽ കൗൺസിലർ ലിസി പോൾ അധ്യക്ഷത വഹിച്ചു. ബീന റോജോ, സി.കെ. സത്യൻ, ജോർജ് അമ്പാട്ട്, സി.ജെ.എൽദോസ് , പി.എ. പാദുഷ, പ്രിയസാബു , അജിത സാബു , വത്സ ബിജു എന്നിവർ പ്രസംഗിച്ചു.