കോതമംഗലം: താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈകള്‍ കഴുകാന്‍, കൈ കൊണ്ട് ടാപ്പ് തുറക്കേണ്ട കാര്യം ഇല്ലാ. കാലുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഹാന്‍ഡ് ഫ്രീ സാനിറ്റൈസേഷന്‍ യൂണിറ്റ് സ്ഥാപിച്ചിരിക്കുയാണ് യുവ എഞ്ചിനീയർ . കൊറോണ ഭീതിയുടെ സമയത്തു കൈ ടാപ്പിൽ പിടിക്കാതെ കൈ അണുനശീകരണം നടത്താം എന്നതാണ് ഇതിന്റെ സവിശേഷത. യൂണിറ്റ് രൂപകല്‍പ്പന ചെയ്ത് സൗജന്യമായി നിര്‍മ്മിച്ചുനല്‍കിയത് കോട്ടപ്പടിയിലെ യുവ എഞ്ചിനീയറായ സുരാജ് ആണ്.
കൈകൾ ഉപയോഗിക്കാതെ കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് യൂണിറ്റ് – സജീകരിച്ചിരിക്കുന്നത്. ഇത് മൂലം രോഗവ്യാപനത്തിനുള്ള സാദ്ധ്യത തീർത്തും ഇല്ലാതാവുകയാണ്. യൂണിറ്റിന്റെ ഉത്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ചേലാട് പോളിടെക്നിക്കിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കിയ സുരാജ് മുൻപും ഇത്തരത്തിൽ നിരവധി വ്യത്യസ്തവും ഉപകാരപ്രദവുമായ ഉപകരണങ്ങൾ നിർമ്മിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്.