മൂവാറ്റുപുഴ: പകുതി വിലക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അനന്തുകൃഷ്ണന്റെ ജാമ്യഅപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തുകൃഷ്ണന്റെ ജാമ്യഅപേക്ഷ തള്ളിയത്. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്. ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്കായി അഡ്വ.അഗസ്റ്റസ് എസ് മാങ്ങഴ,അഡ്വ.റോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി. കേസില്‍ ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് കോടതിയില്‍ എത്തിയിരുന്നു. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡികാലാവധിക്ക് ശേഷം പ്രതിയെ തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.
