പ്രശസ്ത സാമൂഹ്യ സാംസ്കാരിക സംഘടനയായ ഗ്രീൻ വിഷൻ കേരള ഏർപ്പെടുത്തിയ സ്നേഹദീപം, കാരുണ്യദീപം എന്നീ അവാർഡുകൾ വിതരണം ചെയ്തു. സമൂഹത്തിന് വിവിധമേഖലകളിൽ നൽകിയിട്ടുള്ള നന്മകളെ പരിഗണിച്ച് സ്നേഹദീപം അവാർഡും വിവിധ മേഖലകളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തികളെയും പരിഗണിച്ച് കാരുണ്യ ദീപം അവർഡും നൽകുന്നത്. സ്നേഹദീപം അവാർഡിന് പൊതുപ്രവർത്തകൻ ജിജി പുളിക്കലും കാരുണ്യ ദിപം അവാർഡിന് സാമൂഹ്യ പ്രവർത്തകൻ ജെയിംസ് കോറമ്പേലും അർഹരായി. പതിനായിരത്തിഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആൻറണി ജോൺ എം എൽഎ അവാർഡ് ജേതക്കളെ പൊന്നാട അണിയിക്കുകയും അവാർഡ്കൾ വിതരണം ചെയ്യുകയും ചെയ്തു.
ഗ്രീൻവിഷൻ കേരള നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണന്നും , ജീവിച്ചിരിക്കുമ്പോൾ നന്മ ചെയ്യുന്നവരെയും കാരുണ്യം കാണിക്കുന്നവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് പ്രശംസനീയവുവുമാണന്ന് അദ്ദേഹം പറഞ്ഞു. എത്രകാലം ഭൂമിയിൽ ജീവിച്ചു എന്നതിലല്ല ജീവിച്ചിരുന്നപ്പോൾ എത്രമാത്രം നന്മയും കരുണ്യവും ചെയ്തു എന്നതാണ് ഒരുവനെ മഹത്വമുള്ളവനാക്കുന്നതെന്നും അതിനാൽ ഈ അവാർഡുകൾ ജേതാക്കൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അവാർഡുതുക കൈമാറി.
ചേലാട് YMCA ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രീൻ വിഷൻ കേരള സംസ്ഥാന പ്രസിഡൻ്റ ഐപ്പ് ജോൺ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഗ്രിൻ വിഷൻ കേരള റീജിയണൽ പ്രസിഡൻറ് മാത്യൂസ് നിരവത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ലത ഷാജി, ജോൺസൻ കറുകപ്പിള്ളൽ, ജോസഫ് ആൻ്റണി, ജോയി പടയാട്ടിൽ, അവാർഡ് ജേതാക്കളായ ജിജി പുളിക്കൽ, ജെയിംസ് കോറമ്പേൽ എന്നിവർ പ്രസംഗിച്ചു.


























































