കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ടീന റ്റിനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് ടി എച്ച്, രാജേഷ് കുഞ്ഞുമോൻ, സുഹറ ബഷീർ ,പഞ്ചായത്ത് അംഗങ്ങളായ സൈജന്റ് ചാക്കോ, ഹരീഷ് രാജൻ, ജിൻസിയ ബിജു, ലിസി ജോർജ്, ജലിൻ വർഗീസ്, സി ഡി എസ് ചെയർപേഴ്സൺ ജമീല ഷംസുദ്ദീൻ, ഹരിതകർമ സേന ജില്ലാ കോർഡിനേറ്റർ അജീഷ്, ഹരിതകർമ്മസേന ഭാരവാഹികളായ വിക്ടോറിയ സണ്ണി,ഫൗസിയ സലീം, മിനി കുമാരൻ എന്നിവർ പ്രസംഗിച്ചു.



























































