കോതമംഗലം: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 C ഈ വർഷം ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പാർപ്പിടപദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റർ ലയൺസ്ക്ലബിൻ്റെ നേതൃത്വത്തിൽ ഇഞ്ചൂർ കരയിൽ പണി കഴിപ്പിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം ലയൺസ് ഡിസ്ട്രിക്ട് 318 സി ഗവർണർ രാജൻ എൻ നമ്പൂതിരി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രേറ്റർലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ഡിജിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ചന്ദ്രശേഖരൻനായർ ,കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി എബ്രാഹം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.തോമസ്,മുൻ കൗൺസിലർ പ്രിൻസ് വർക്കി,ലയൺസ് പാർപ്പിടം പദ്ധതി സെക്രട്ടറി യു. റോയ്,റീജിയൻ ചെയർമാൻ കെ.സി.മാത്യൂസ് ,ക്ലബ്ബ് സെക്രട്ടറി കെ.എം കോരച്ചൻ,ബോബിപോൾ,ടോണിചാക്കോ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ഗ്രേറ്റർ ക്ലബിലെ മെംബേഴ്സ് ,പഞ്ചായത്തിലെ അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സനിഹിതരായിരുന്നു .
അർഹരായ നിർദ്ധന വിഭാഗത്തിലെ രണ്ടു കുടുംബങ്ങൾക്കാണ് ലയൻസ് ക്ലബ് വീടുകൾ കൈമാറിയത്. ലയൺ പോളി കരിങ്ങാട്ടിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് വീടുകൾ പണിത് നൽകിയത്.ഗ്രേറ്റർ ലയൺസ് ക്ലബ്ബ് ഈ ലയൻസ്റ്റിക് ഇയറിൽ പത്ത് വീടുകളാണ് നിർമിച്ചു കൊടുക്കുന്നത് .
