കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയിലൂടെ കോട്ടപ്പടി വില്ലേജിലെ ഗവ. എൽ. പി സ്കൂൾ കോട്ടപ്പടി നോർത്ത് നടപ്പിലാക്കിയ സ്മാർട്ട് സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രോജക്ട് കോർഡിനേറ്റർ സിജോ തോമസ് പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ കോതമംഗലം എച്ച് ഡി എഫ് സി ബാങ്ക് മാനേജർ എബി പോൾ മുഖ്യാതിഥിയായി.
കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു,
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാറാമ്മ ജോൺ, ജിജി സജീവ്, ശ്രീജ സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശാ അജിൻ,വാർഡ് മെമ്പർ
ബിജി പി ഐസക്,കോതമംഗലം അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ സജീവ് കെ ബി,കോട്ടപ്പടി കൃഷി ഓഫീസർ ജിജി ജോബ്,കോതമംഗലം ബി പി സി ബിനിയത്ത് ടി ആർ, പി ടി എ പ്രസിഡന്റ് ലളിത കുമാരി, എം പി ടി എ ചെയർ പേഴ്സൺ ചിത്ര മനോജ്,
മുൻ എച്ച് എം ഷാലി വി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.എം എസ് എസ് ആർ എഫ്,വില്ലേജ് കോഡിനേറ്റർ ജോസഫ് ആന്റണി സ്വാഗതവും,കോട്ടപ്പടി ജി എൽ പി എസ് ഹെഡ്മിസ്ട്രെസ്സ് നിത്യ ആർ നായർ കൃതജ്ഞതയും രേഖപ്പെടുത്തി.
